അപ്പോളോ ടയേഴ്‌സിന് 279 കോടി അറ്റാദായം

Posted on: October 30, 2015

ApolloTyres-Big

ന്യൂഡൽഹി : അപ്പോളോ ടയേഴ്‌സിന് സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 279 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 258 കോടി രൂപയായിരുന്നു അറ്റാദായം. വാർഷികാടിസ്ഥാനത്തിൽ 8 ശതമാനം വളർച്ച കൈവരിച്ചു. പ്രവർത്തനലാഭം 513 കോടിയിൽ നിന്ന് 501 കോടിയായി കുറഞ്ഞു.

അതേസമയം മൊത്തവില്പന 11 ശതമാനം കുറഞ്ഞ് 2,980 കോടി രൂപയായി. കഴിഞ്ഞ ധനകാര്യവർഷം രണ്ടാം ക്വാർട്ടറിൽ 3,331 കോടി രൂപയായിരുന്നു വിറ്റുവരവ്. ജൂലൈ – സെപ്റ്റംബർ ക്വാർട്ടറിൽ ബസ്-ട്രക്ക് റേഡിയൽ ടയറുകളുടെ ഇറക്കുമതി വർധിച്ചത് കമ്പനിക്ക് തിരിച്ചടിയായി.

നടപ്പുധനകാര്യവർഷം ആദ്യത്തെ ആറുമാസക്കാലത്ത് വിറ്റുവരവ് 5,812 കോടി രൂപ. മുൻവർഷം ഇതേകാലയളവിൽ വിറ്റുവരവ് 6,554 കോടി രൂപയായിരുന്നു. അതേസമയം പ്രവർത്തന ലാഭം 971 കോടിയിൽ നിന്ന് 6 ശതമാനം വർധിച്ച് 1029 കോടി രൂപയായി. അറ്റാദായം 486 കോടിയിൽ നിന്ന് 17 ശതമാനം വർധിച്ച് 569 കോടി രൂപയായി.

TAGS: Apollo Tyres |