എൽ ആൻഡ് ടി ഫിനാൻസിന് 205 കോടി രൂപ അറ്റാദായം

Posted on: October 29, 2015

L&T-Finance-logo-big

കൊച്ചി : എൽ ആൻഡ് ടി ഫിനാൻസ് സെപ്റ്റംബറിലവസാനിച്ച ക്വാർട്ടറിൽ 205 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിലെ 182 കോടി രൂപയേക്കാൾ 19 ശതമാനം കൂടുതലാണിത്.

ഈ കാലയളവിൽ വായ്പ 19 ശതമാനം വളർച്ചയോടെ 50,986 കോടി രൂപയിലെത്തി. മുൻ വർഷം സെപ്റ്റംബറിൽ 42,762 കോടി രൂപയായിരുന്നു ഇത്. ടൂവീലേഴ്‌സ്, ഭവനവായ്പ, മൈക്രോ ഫിനാൻസ് എന്നീ റീട്ടെയിൽ മേഖലകളിലും ഹോൾസെയിൽ മേഖലയിലും മികച്ച വളർച്ച നേടി. ഈ മേഖലയിൽ 18 ശതമാനം വളർച്ചയുണ്ടായി.

ഇൻവെസ്റ്റ്‌മെന്റ് ബിസിനസ് 17 ശതമാനം വളർച്ചയോടെ 24,280 കോടി രൂപയിലെത്തി. റീട്ടെയിൽ മേഖലയിൽ 25 ശതമാനം വളർച്ചയാണ് ഈ വർഷം കമ്പനി ലക്ഷ്യം വയ്ക്കുന്നത്.

കമ്പനിയുടെ നെറ്റ് എൻപിഎ രണ്ടാം ക്വാർട്ടറിൽ 1.65 ശതമാനമാണ്. ജൂണിലവസാനിച്ച ക്വാർട്ടറിലും മുൻവർഷം സെപ്റ്റംബർ ക്വാർട്ടറിലും ഇതു രണ്ടു ശതമാനം വീതമായിരുന്നു. ഗ്രോസ് എൻപിഎ മുൻവർഷം സെപ്റ്റംബറിലെ 2.96 ശതമാനത്തിൽനിന്നു സെപ്റ്റംബറിൽ 2.72 ശതമാനമായി താഴ്ന്നിട്ടുണ്ട്.