വണ്ടർലയുടെ അറ്റാദായം 11.94 കോടി

Posted on: October 27, 2015

Wonderla-Logo-Big

ബംഗലുരു : അമ്യൂസ്മന്റെ് പാർക്കായ വണ്ടർല ഹോളിഡേയ്‌സ് നടപ്പുധനകാര്യവർഷം സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 11.94 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേകാലയളവിനേക്കാൾ 85.40 ശതമാനം വളർച്ച കൈവരിച്ചു. മൊത്തവരുമാനം 31.40 ശതമാനം വർധിച്ച് 48.81 കോടി രൂപയായി. ഇതിൽ ബംഗലുരു, കൊച്ചി അമ്യൂസ്‌മെന്റ് പാർക്കുകളിൽ നിന്നുള്ള വരുമാനം 41.42 കോടി രൂപ.

നടപ്പുധനകാര്യവർഷം ഒന്നാം അർധവർഷത്തിൽ ലാഭം 27.85 ശതമാനം വർധിച്ച് 39.99 കോടി രൂപയായി. വരുമാനം 105.88 കോടി രൂപ. രണ്ടാം ക്വാർട്ടറിൽ വണ്ടർല അമ്യൂസ്‌മെന്റ് പാർക്കുകൾ സന്ദർശിച്ചവരുടെ എണ്ണത്തിൽ 70 ശതമാനം വളർച്ചയുണ്ടായതായി മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.