ഏറ്റെടുക്കൽ അഭ്യൂഹം സ്‌പൈസ്‌ജെറ്റ് ഓഹരിവിലയിൽ മുന്നേറ്റം

Posted on: July 20, 2015

SPICEJET-BOEING-big

മുംബൈ : സ്‌പൈസ്‌ജെറ്റ് ഏറ്റെടുക്കാൻ രണ്ട് ഗൾഫ് വിമാനക്കമ്പനികൾ ഒരുങ്ങുന്നതായ വാർത്തകളെ തുടർന്ന് സ്‌പൈസ്‌ജെറ്റ് ഓഹരിവിലകളിൽ മുന്നേറ്റം. സ്‌പൈസ്‌ജെറ്റ് ഓഹരികൾക്ക് ഇന്ന് ഓഹരിവിപണിയിൽ 5.23 ശതമാനത്തിലേറെ (23.15 രൂപ) വില ഉയർന്നിരുന്നു. 22.80 രൂപയിലാണ് ക്ലോസിംഗ്.

സൺഗ്രൂപ്പിൽ നിന്ന് ഈ വർഷം ജനുവരിയിലാണ് അജയ്‌സിംഗ് സ്‌പൈസ്‌ജെറ്റ് ഏറ്റെടുത്തത്. അജയ് സിംഗ് ഇതുവരെ 800 കോടി രൂപയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞു. ഖത്തർ എയർവേസ് നേരത്തെ സ്‌പൈസ്‌ജെറ്റിൽ മൂലധനനിക്ഷേപം നടത്താൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു.