ജെറ്റ്-ഇത്തിഹാദ് ഓഹരിക്കൈമാറ്റം പൂർത്തിയായി

Posted on: November 24, 2013

J-E-Alliance

ജെറ്റ് എയർവേസ്-ഇത്തിഹാദ് എയർവേസ് ഓഹരി കൈമാറ്റം പൂർത്തിയായി. പത്തുരൂപ മുഖവിലയുള്ള 27,263,372 ഓഹരികളാണ് ഇത്തിഹാദ് എയർവേയ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ജെറ്റ് എയർവേസിന്റെ 24 ശതമാനം ഓഹരി ഇനി ഇത്തിഹാദ് എയർവേസിന്റെതായിരിക്കും. ജെയിംസ് ഹോഗൻ, ജെയിംസ് റിഗ്‌നി എന്നിവരെ ജെറ്റ് എയർവേസിന്റെ ഡയറക്ടർ ബോർഡിൽ നിയമിച്ചു.

വിദേശനിക്ഷേപം ഏവിയേഷൻ മേഖലയുടെ വളർച്ചയ്ക്ക് സഹായകരമാകുമെന്ന് ജെറ്റ് എയർവേസ് ചെയർമാൻ നരേഷ് ഗോയൽ പറഞ്ഞു. ജെറ്റ് എയർവേസുമായുള്ള ബന്ധം ഇരു കമ്പനികളുടേയും രാജ്യങ്ങളുടേയും വളർച്ചയ്ക്ക് സഹായകരമാകുമെന്ന് ഇത്തിഹാദ് എയർവേയ്‌സ് പ്രസിഡന്റും ചീഫ് എക്‌സിസ്യൂട്ടീവുമായ ജെയിംസ് ഹോഗൻ പറഞ്ഞു.