ഗാർവാറെ ലാഭം 61 ശതമാനം വർധിച്ചു

Posted on: May 27, 2015

Garware-Wall-Ropes-Big

കൊച്ചി : ഗാർവാറെ വാൾ റോപ്‌സിന്റെ ലാഭം മുൻ വർഷത്തേക്കാൾ 61 ശതമാനവും വിൽപ്പന 14 ശതമാനവും വർധിച്ചു. 2014- 15 ധനകാര്യ വർഷത്തേക്ക് ഡയറക്ടർ ബോർഡ് ഓഹരിയൊന്നിന് 3 രൂപ വീതം ലാഭവിഹിതം ശിപാർശ ചെയ്തു.

വിറ്റുവരവ് 2013-14 ധനകാര്യവർഷത്തെ 684.57 കോടിയിൽ നിന്ന് 2014-15 ൽ 782.23 കോടിയായി വർധിച്ചു. നികുതിക്കു മുമ്പുള്ള ലാഭം 60.51 കോടി രൂപയായി. മുൻ വർഷത്തേക്കാൾ 14.3 ശതമാനം വർധന. അറ്റാദായം 61.5 ശതമാനം ഉയർന്ന് 43.05 കോടിയായി. 19.68 രൂപയാണ് പ്രതിയോഹരി വരുമാനം. വാർഷികാടിസ്ഥാനത്തിൽ വർധിച്ചത് 62.1 ശതമാനം.

2015 മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ അറ്റാദായം 65.7 ശതമാനമാണ് ഉയർന്നത്. പ്രതിയോഹരി വരുമാനം 5.60 രൂപ രേഖപ്പടുത്തിയപ്പോൾ മുൻ വർഷം ഇതേ ക്വാർട്ടറിനെ അപേക്ഷിച്ചുണ്ടായ വർധന 66.4 ശതമാനം. വൈവിധ്യമാർന്ന ഉത്പന്നങ്ങൾ അവതരിപ്പിച്ചത് വിപണിയിൽ കൂടുതൽ നേട്ടം കൊയ്യാൻ കമ്പനി സജ്ജമായെന്ന് ഗാർവാറെ വാൾ റോപ്‌സ് സിഎംഡി വായു ഗാർവാറെ പറഞ്ഞു.