മുത്തൂറ്റ് കാപ്പിറ്റൽ സർവീസസിന് 20 ശതമാനം വരുമാന വളർച്ച

Posted on: May 27, 2015

Muthoot-Capital-CS

കൊച്ചി : മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് കാപ്പിറ്റൽ സർവീസസിന് കഴിഞ്ഞ ധനകാര്യവർഷം 20 ശതമാനം വരുമാന വളർച്ച. 191.28 കോടി രൂപയാണ് മൊത്തവരുമാനം. അറ്റാദായം 22.29 കോടി രൂപ. 50 ശതമാനം ഡിവിഡൻഡും പ്രഖ്യാപിച്ചിട്ടുണ്ട്.

2014-15 ധനകാര്യവർഷത്തെ നാലാം ക്വാർട്ടറിൽ വരുമാനം മുൻവർഷം ഇതേകാലയളവിലെ 45.50 കോടിയിൽ നിന്ന് 14 ശതമാനം വളർച്ചകൈവരിച്ച് 51.97 കോടി രൂപയായി. കഴിഞ്ഞധനകാര്യവർഷം 592 കോടി രൂപയുടെ 1,38,832 വായ്പകൾ കമ്പനി വിതരണം ചെയ്തു. മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം മുത്തൂറ്റ് കാപ്പിറ്റലിൽ നിന്നും വായ്പ എടുത്തിട്ടുള്ളവരുടെ എണ്ണം മൂന്നു ലക്ഷത്തിൽ കൂടുതലാണ്.

നടപ്പുവർഷം അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലേക്കും ഇരുചക്രവാഹന വായ്പകൾ വ്യാപിപ്പിക്കുകയാണ്.