1,000 കോടിയുടെ ക്യുഐപിയുമായി ജിവികെ പവർ

Posted on: May 19, 2015

GVK-Power-Logo-Big

ഹൈദരാബാദ് : ജിവികെ പവർ & ഇൻഫ്രസ്ട്രക്ചർ ക്യുഐപി (ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ പ്ലേസ്‌മെന്റ്) 1,000 കോടി രൂപയുടെ മൂലധനസമാഹരണം നടത്തും. കൂടുതൽ സബ്‌സ്‌ക്രിപ്ഷൻ ലഭിച്ചാൽ 500 കോടി രൂപയുടെ ഗ്രീൻഷൂ ഓപ്ഷനുമുണ്ട്.

ഓഹരിയുടമകളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇഷ്യു നടത്താൻ ജിവികെ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.