ഫെഡറൽ ബാങ്ക് 1 : 1 ബോണസ് പ്രഖ്യാപിച്ചു

Posted on: May 19, 2015

Federal-bank-branch-big

കൊച്ചി : ഫെഡറൽ ബാങ്ക് ഓഹരിയുടമകൾക്ക് ബോണസ് ഓഹരി പ്രഖ്യാപിച്ചു. 1:1 അനുപാതത്തിലാണ് ബോണസ്. അതായത് ഓഹരിയുടമകളുടെ കൈവശമുള്ള ഓഹരികളുടെ എണ്ണത്തിന് തത്തുല്യമായ ഓഹരികൾ ബോണസായി ലഭിക്കും. രണ്ട് രൂപ മുഖവിലയുള്ള ഫെഡറൽ ബാങ്ക് ഓഹരികൾ ഇന്നലെ 136.75 രൂപയ്ക്കാണ് വ്യാപാരം നടന്നത്.

വാർഷിക പൊതുയോഗത്തിന്റെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും ബോണസ് ഓഹരി വിതരണം. റെക്കോർഡ് ഡേറ്റ് പിന്നീട് പ്രഖ്യാപിക്കും.