ടെക്സ്റ്റാര്‍ സ്റ്റാര്‍ട്ടപ് വീക്കെന്‍ഡ് ഏപ്രില്‍ 26 മുതല്‍ തിരുവനന്തപുരത്ത്

Posted on: April 22, 2019

തിരുവനന്തപുരം: ഏപ്രില്‍ 26 മുതല്‍ 28 വരെ ഗൂഗിള്‍ ഓന്‍ട്രപ്രന്യൂര്‍സിന്റെ സഹക
രണത്തോടെ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ തിരുവനന്തപുരത്ത് ടെക്സ്റ്റാര്‍ സ്റ്റാര്‍ട്ടപ് വീക്കെന്‍ഡ് നട
ത്തുന്നു.

സ്റ്റാര്‍ട്ടപ് വീക്കെന്‍ഡ് എന്ന 54 മണിക്കൂര്‍ പരിപാടി ആഗോള വ്യാപകമായി നടത്തുന്നത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സംരംഭകത്വം എന്നത് നേരിട്ട് അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യ
ത്തോടെയാണ്. നാലാഞ്ചിറ ബി-ഹബ്ബില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ
ആരംഭിച്ച് തുടര്‍ച്ചയായാണ് സ്റ്റാര്‍ട്ടപ് വീക്കെന്‍ഡ് നടത്തുന്നത്. സംരംഭകര്‍ക്ക് സാങ്കേ
തികമേഖലയിലോ പുറത്തുള്ളതോ ആശയങ്ങള്‍ സദസിനുമുന്നില്‍ അവതരിപ്പിച്ച്
മാതൃകകള്‍ ആവിഷ്‌കരിക്കാനോ കോഡിംഗ് നടത്താനോ രൂപകല്‍പന ചെയ്യാനോ വിപ
ണിയ്ക്ക് അനുയോജ്യമാക്കാനോ കഴിയും. അവ സ്റ്റാര്‍ട്ടപ്പുകള്‍ നടത്തുന്നുവര്‍ക്കു
മുന്നില്‍ അവതരിപ്പിച്ച് ആശയങ്ങള്‍ പുനരവലോകനം നടത്താനും കഴിയും.
സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം, ഭിന്നശേഷി, പരിസ്ഥിതി
തുടങ്ങിയ വിവിധ മേഖലകളിലെ തങ്ങളുടെ ആശയങ്ങള്‍ അടുത്ത തലങ്ങളിലേയ്ക്ക് കൊണ്ടു
പോകാന്‍ സ്റ്റാര്‍ട്ടപ് വീക്കെന്‍ഡ് സഹായിക്കും. ഈ ആശയങ്ങള്‍ വിപണിയ്ക്ക് അനുസൃത
മായി പരിഷ്‌കരിക്കാനും തങ്ങള്‍ക്ക് സംരംഭങ്ങള്‍ക്ക് പങ്കാളികളെ കണ്ടെത്താനും പരിപാടി
യിലൂടെ കഴിയും.

ഡെവലപ്പര്‍മാര്‍, ബിസിനസ് മാനേജര്‍മാര്‍, വിപണന വിദഗ്ധര്‍, ഗ്രാഫിക്
ആര്‍ട്ടിസ്റ്റുകള്‍, സ്റ്റാര്‍ട്ടപ് കുതുകികള്‍ തുടങ്ങിയവരായിരിക്കും പങ്കെടുക്കുക. 60
പേര്‍ക്കു മാത്രമാണ് പ്രവേശനം. ഇതിനോടകം 3500 സ്റ്റാര്‍ട്ടപ് വീക്കെന്‍ഡുകളാണ്
150 രാജ്യങ്ങളിലായി നടത്തിയിട്ടുള്ളത്.