സ്റ്റാര്‍ട്ടപ് നിക്ഷേപ സമാഹരണം : ശില്പശാല 26-ന്

Posted on: April 22, 2019

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ടെക്‌നോപാര്‍ക്കിലെ കെഎസ്‌യുഎം ഇന്‍കുബേഷന്‍ സെന്ററിലുള്ള മീറ്റപ് കഫെയില്‍ ഏപ്രില്‍ 26-ന് ലെറ്റ്‌സ് വെന്‍ച്വറുമായി ചേര്‍ന്ന് സ്റ്റാര്‍ട്ട
പ്പുകളെ നിക്ഷേപ സമാഹരണത്തിനു സഹായിക്കുന്നതിനുള്ള ശില്പശാല സംഘടിപ്പിക്കു
ന്നു.

ഏന്‍ജല്‍ നിക്ഷേപത്തിനും ധനസമാഹരണത്തിനും സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിന്
ഇന്ത്യയില്‍ ഏറെ വിശ്വസനീയതയുള്ള സ്ഥാപനമാണ് ലെറ്റ്‌സ് വെന്‍ച്വര്‍. നിക്ഷേപത്തിന്
അനുയോജ്യമായ തരത്തില്‍ ഓണ്‍ലൈനില്‍ തങ്ങളുടെ പ്രൊഫൈല്‍ സൃഷ്ടിക്കുന്നതി
നും അക്രഡിറ്റ് ചെയ്ത നിക്ഷേപകരുമായി സ്റ്റാര്‍ട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനും
ലെറ്റ്‌സ് വെന്‍ച്വര്‍ സഹായിക്കും.

പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ഏന്‍ജല്‍, സീഡ്, പ്രീ-സീരീസ് എ തലങ്ങളില്‍ നിക്ഷേപം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 26-ന്റെ ശില്പശാലയില്‍ പങ്കെടുത്ത് ഇതിനുള്ള വഴികള്‍ തേടാമെന്ന് കെഎസ്‌യുഎം അറിയിച്ചു. രാവിലെ മൂന്നു മുതല്‍ വൈകുന്നേരം ആറുവരെ നടക്കുന്ന ശില്പശാലയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ https://in.explara.com/e/fundraising-workshop  എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.