വെന്‍ച്വര്‍ കാറ്റലിസ്റ്റ്സ് കേരളത്തില്‍ ഇന്‍ക്യൂബേഷന്‍ സെന്റര്‍ ആരംഭിച്ചു

Posted on: April 10, 2019

കൊച്ചി : കേരളത്തില്‍ ശക്തമായ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ ആരംഭിച്ച് ഏഷ്യയിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ഇന്‍ക്യുബേറ്ററായ വെന്‍ച്വര്‍ ക്യാപ്പിറ്റലിസ്റ്റ്സ്. കേരളത്തിലെ വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ പ്രോത്സാഹനമാവും ഇതുവഴി ലഭിക്കുക. ഇതോടനുബന്ധിച്ച് കൊച്ചിയില്‍ നടന്ന പരിപാടിയില്‍ 150 ഓളം പേര്‍ പങ്കെടുത്തു. വെന്‍ച്വര്‍ കാറ്റലിസ്റ്റ്സ് ഇതിനകം എഴുപതിലധികം സ്റ്റാര്‍ട്ടപ്പുകളിലായി 80 ദശലക്ഷം യുഎസ് ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്.