ഇന്ത്യ- യുകെ സ്റ്റാർട്ടപ്പുകൾ പരസ്പര സഹകരണം ഉറപ്പാക്കണം : ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷ്ണർ

Posted on: March 29, 2019

കൊച്ചി : യുകെയിലെ കമ്പനികളുമായി ഇന്ത്യയിലെ സ്റ്റാർട്ടപ്പ് സംരംഭകരെ ബന്ധിപ്പിക്കാൻ തയാറാണെന്ന് ഇന്ത്യയിലെ ബ്രിട്ടിഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷ്ണർ ജെറമി പിലിമോർ ബെഡ് ഫോർഡ് പറഞ്ഞു. കളമശേരിയിലെ ഇലക്ട്രോണിക് ഹാർഡ് വെയർ ഇൻകുബേറ്ററായ മേക്കർ വില്ലേജ് സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.

ഇന്ത്യയിലെയും ബ്രിട്ടണിലെയും സ്റ്റാർട്ടപ് അന്തരീക്ഷങ്ങൾ തമ്മിലുള്ള ബന്ധം വളർത്താൻ നടപടികൾ ആവശ്യമാണെന്ന് ജെറമി ബെഡ്‌ഫോർഡ് പറഞ്ഞു. സന്ദർശനത്തിന്റെ ഭാഗമായി മേക്കർ വില്ലേജിൽ ഇൻകുബേറ്റ് ചെയ്തിട്ടുള്ള സ്റ്റാർട്ടപ് സംരംഭകരും മേക്കർ വില്ലേജ് സി ഇ ഒ പ്രസാദ് ബാലകൃഷ്ണൻ നായരുമായും അദേഹം ആശയ വിനിമയം നടത്തി.