ഓഹരിവിപണികളിൽ നേട്ടം

Posted on: March 26, 2019

മുംബൈ : ഇന്നലെത്തെ നഷ്ടത്തിൽ നിന്നും കരകയറിയ ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 112.34 പോയിന്റ് ഉയർന്ന് 37,921 പോയിന്റിലും നിഫ്റ്റി 35.15 പോയിന്റ് ഉയർന്ന് 11,389 പോയിന്റിലുമാണ് രാവിലെ 10.02 ന് വ്യാപാരം നടക്കുന്നത്.

ഒഎൻജിസി, കോൾ ഇന്ത്യ, എൻടിപിസി, യെസ് ബാങ്ക്, റിലയൻസ്, സൺ ഫാർമ, എസ് ബി ഐ, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഫോസിസ്, ടിസിഎസ്, എച്ച്‌സിഎൽ ടെക്, പവർഗ്രിഡ്, ബജാജ് ഓട്ടോ, ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |