സ്റ്റാർട്ടപ്പ് മിഷൻ ഡേറ്റ ഇന്നോവേഷൻ ചലഞ്ച് സംഘടിപ്പിച്ചു

Posted on: March 18, 2019

കൊച്ചി : കൊച്ചി മെട്രോറെയിൽ കോർപറേഷൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ, വേൾഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ, ടൊയോട്ട മൊബിലിറ്റി ഫൗണ്ടേഷൻ എന്നിവ സംയുക്തമായി ഡേറ്റ ഇന്നോവേഷൻ ചലഞ്ച് സംഘടിപ്പിച്ചു. കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സിലായിരുന്നു പരിപാടി.

നഗരഗതാഗതത്തിൽ ഉപയുക്തമാക്കാൻ സാധിക്കുന്ന രൂപകൽപ്പനകളും സാങ്കേതികവിദ്യയിലൂന്നിയ സമീപനങ്ങളുമാണ് ചലഞ്ചിൽ ഉൾപ്പെട്ടത്. നഗരഗതാഗതം മെച്ചപ്പെടുത്തുന്നതിനായുള്ള ആശയങ്ങളും പരിപാടിയിൽ പങ്കുവച്ചു. കൊച്ചി മെട്രോ റെയിൽ എംഡി മുഹമ്മദ് ഹനീഷ് ഐഎഎസും പരിപാടിയിൽ പങ്കെടുത്തു.