സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപത്തിന് നികുതി ഇളവ്

Posted on: January 17, 2019

ന്യൂഡല്‍ഹി : സ്റ്റാര്‍ട്ടപ്പുകളുടെ ഏഞ്ചല്‍ ഫണ്ട് നിക്ഷേപത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതിയായ ഏഞ്ചല്‍ ടാക്‌സില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്കും. വളര്‍ന്നു വരുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നടപടിയുടെ ഭാഗമായാണ് ഇത്. ഇതിനായി ആദായനികുതി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് വാണിജ്യ വ്യവസായമന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. ഇതു സംബന്ധിച്ച് വിജ്ഞാപനം ഉടന്‍ പുറത്തിറക്കും.

പത്തു കോടി രൂപയില്‍ അധികം നിക്ഷേപം ലഭിക്കാത്ത സ്ഥാപനങ്ങള്‍ക്കാവും നികുതി ഇളവ് നല്കുക. നിക്ഷേപം ലഭിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് സംരംഭങ്ങളുടെ വരുമാനം 20 ലക്ഷം രൂപ ആയിരിക്കണം എന്നുള്ളത് 50 ലക്ഷം രൂപയായി ഉയര്‍ത്തും.

TAGS: Engel Tax | Startup |