കേരള ബ്ലോക് ചെയിന്‍ ഹബ് കോഴിക്കോട്ട്

Posted on: January 5, 2019

കോഴിക്കോട് : ബ്ലോക്‌ചെയിന്‍ സാങ്കേതിക വിദ്യയിലെ ഗവേഷണ പഠനങ്ങള്‍ക്ക് സൗജന്യ സഹായം നല്‍കാന്‍ സൈബര്‍ പാര്‍ക്കില്‍ കേരള ബ്ലോക്‌ ചെയിന് ഹബ് തുറന്നു. സാങ്കേതിക വിദ്യാ രംഗത്തെ സന്നദ്ധ സംഘചനയായ പിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ഹബ് പാര്‍ക്കിലെ ഐഎഎംഎഐ മൊബൈല്‍ 10 എക്‌സ് ഇന്‍ക്യുബേറ്ററിലാണ് പ്രവര്‍ത്തിക്കുക. ബ്ലോക്‌ചെയിന്‍ രംഗത്തെ പ്രമുഖരുമായി നേരിട്ടും ഓണ്‍ലൈനായും ആശയവിനിമയത്തിനായുള്ള സൗകര്യം ലഭ്യമാക്കും. ലിനക്‌സ് ഫൗണ്ടേഷന്റെ സംരംഭമായ ഹൈപര്‍ലെജര്‍ ഗ്രൂപ്പ് കേരള വിഭാഗത്തിന്റെ സഹായവും ഹബിനുണ്ട്.