മികച്ച സ്റ്റാർട്ടപ്പുകൾക്ക് കെഎസ്‌യുഎം സൗജന്യ നിരക്കിൽ സ്ഥലം നൽകും

Posted on: November 30, 2018

തിരുവനന്തപുരം : കേരള സ്റ്റാർട്ടപ്പ് മിഷൻ ഭാവി സാധ്യതയുള്ള മികച്ച സ്റ്റാർട്ടപ്പുകൾക്ക് സൗജന്യ നിരക്കിൽ സ്ഥലം നൽകുന്നു. തിരുവനന്തപുരം ടെക്‌നോപാർക്കിലെ സിഡാക്കിലുള്ള എയ്‌സ് ഇൻകുബേറ്റർ, തിരുവനന്തപുരം കിൻഫ്ര വീഡിയോ പാർക്കിലെ സ്റ്റെഡ് (സ്‌പേസ് ടെക്‌നോളജി ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് ഇക്കോ സിസ്റ്റം) കൊച്ചി ടെക്‌നോളജി ഇന്നവേഷൻ സോ എന്നിവിടങ്ങളിലാണ് സ്ഥലം അനുവദിക്കുന്നത്.

ക്ലൗഡ് ക്രെഡിറ്റ്, സ്റ്റാർട്ടപ്പ് ബോക്‌സ് കിറ്റ്, ഫാബ് ലാബ്, ഫ്യൂച്ചർ ലാബ്, ഒന്നിച്ച് ജോലി ചെയ്യാനുള്ളതും എല്ലാ സജ്ജീകരണവുമുള്ള ഇടവും (കോ വർക്കിംഗ് സ്‌പേസ്) സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കും. നിക്ഷേപകർ, വ്യവസായങ്ങൾ, സ്റ്റാർട്ടപ്പ് സമൂഹം, ആക്‌സിലറേറ്ററുകൾ, ഇൻകുബേറ്ററുകൾ, സംസ്ഥാന സർക്കാർ എിവയുമായുള്ള ബന്ധം, രാജ്യാന്തര വിനിമയ പരിപാടികൾ, പിച്ചിംഗ് വർക്‌ഷോപ്പുകൾ, ഓപ്പൺ ഹൗസ്, പാനൽ ചർച്ചകൾ എന്നിവയ്ക്കുള്ള സൗകര്യവുമുണ്ടാകും.

എയ്‌സ് ഇൻകുബേറ്ററിൽ 38,500 ചതുരശ്ര അടിയും സ്റ്റെഡിൽ 8169 ചതുരശ്ര അടിയും കൊച്ചിയിൽ 6000 ചതുരശ്ര അടിയും സ്റ്റാർട്ടപ്പുകൾക്ക് നൽകും. വിദഗ്ധരുടെ സമിതിയാണ് യോഗ്യരായ അപേക്ഷകരെ തെരഞ്ഞെടുക്കുന്നത്.

വിശദവിവരങ്ങൾ   https://startupmission.kerala.gov.in/programs/infra_scaleup/ എന്ന വെബ് ലിങ്കിൽ നിന്നു ലഭിക്കും.