എൻട്രി ആപ്പ് 20 ലക്ഷം ഉപയോക്താക്കളിലേക്ക്

Posted on: May 11, 2018

 

കൊച്ചി : എഡ്യു സ്റ്റാർട്ടപ്പായ എൻട്രി മൊബൈൽ ആപ്ലിക്കേഷൻ വിജയത്തിളക്കേത്താടെ ദേശീയ തലത്തിലേക്ക്. പി എസ് സി ഉൾപ്പടെ പരീക്ഷാ പരിശീലനത്തിനുള്ള ഈ ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടു. ഏപ്രിൽ ആദ്യവാരം പുറത്തുവന്ന എൽഡിസി പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ എൻട്രി ഉപയോഗിച്ച് പഠിച്ചവരുടെ എണ്ണം ഏറെക്കൂടുതലാണ്. ആദ്യ നൂറു റാങ്കിൽ 22 പേർ എൻട്രിയുടെ സ്ഥിരം ഉപയോക്താക്കളാണ്.

തിരുവനന്തപുരം ജില്ലയിലെ ഒന്നാം റാങ്കുകാരൻ പഠനത്തിന് എൻട്രിയുടെ സഹായം തേടിയിരുന്നു. ആദ്യ അഞ്ഞൂറ് റാങ്കിൽ എൻട്രിയുടെ സ്ഥിരം ഉപയോക്താക്കളുടെ എണ്ണം 178 വരും. എൽഡിസിയുടെപ്രധാന റാങ്ക് ലിസ്റ്റിൽ എൻട്രി ഉപയോഗി ച്ച 453 പേരാണ് ഇടംനേടിയത്.

വികസനത്തിന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സർക്കാർ ജോലിക്കുള്ള പരീക്ഷകളുടെ പരിശീലന പദ്ധതികൾ നടപ്പാക്കുകയാണ്. എൻട്രിയുടെ കന്നഡ കോഴ്‌സ് ഈ മാസം അവസാനം പുറത്തിറങ്ങും. മറ്റു ഭാഷകളുടെ ഗവേഷണം നടക്കുകയാണ് ഈ വർഷം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലുള്ള പരീക്ഷാപരിശീലനവും തുടങ്ങും.

രണ്ടു ലക്ഷം ഉപയോക്താക്കളിൽ നിന്ന് 20 ലക്ഷം ഉപയോക്താക്കളിലേക്ക് എത്തുകയാണ് എൻട്രിയുടെ ലക്ഷ്യമെന്ന് എൻട്രി സിഇഒ മുഹമ്മദ് ഹിസാമുദ്ദീൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ സന്തോഷം പങ്കിടാൻ ആറര ലക്ഷം രൂപയുടെ പരീക്ഷാപരിശീലന കോഴ്‌സുകൾ കേരളത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 100 വിദ്യാർഥികൾക്ക് സൗജന്യമായി നൽകുമെന്ന് മുഹമ്മദ് ഹിസാമുദ്ദീൻ പറഞ്ഞു.

മറ്റു പരീക്ഷാ പരിശീലനങ്ങളെക്കാൾ എൻട്രിയെ മികവുറ്റതാക്കുന്നത് ആർടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനെപ്പടുത്തി വരുന്നു. ഓരോ ഉദ്യോഗാർഥിയുടെയും കുറവുകൾ മനസിലാക്കാൻ ഡാറ്റകൾ വിശകലനം ചെയ്ത് ആ വിഷയങ്ങളിൽ കൂടുതൽ പരിശീലനം നൽകുമെന്ന് സഹസ്ഥാപകനും എൻട്രി സിടിഒയുമായ രാഹുൽ രമേശ് പറഞ്ഞു. എൻട്രി മാർക്കറ്റിംഗ് ഹെഡ് ശരത്ത് കുമാറും പത്രസമ്മേളനത്തിൽ പങ്കെടുത്തു.