ഐ ലവ് 9 മന്ത്‌സിന് ഇന്ത്യ-ഇസ്രായേൽ ഗ്ലോബൽ ഇന്നവേഷൻ ചലഞ്ച് അവാർഡ്

Posted on: January 19, 2018

കൊച്ചി, : മൂന്ന് മലയാളി വനിതാ സംരംഭകർ ചേർന്ന് തുടക്കമിട്ട ഐ ലവ് 9 മന്ത്‌സ് ആരോഗ്യരക്ഷാ കാറ്റഗറി 1 വിഭാഗത്തിൽ ഇന്ത്യ-ഇസ്രായേൽ ഗ്ലോബൽ ഇന്നവേഷൻ ചലഞ്ച് അവാർഡ്. അഹമ്മദാബാദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുടെ സാന്നിധ്യത്തിലാണ് അവാർഡ് പ്രഖ്യാപനം നടന്നത്.

തുടക്കം മുതൽ 25 ലക്ഷത്തിന്റെ സീഡ് ഫണ്ട് നൽകി കെ എസ്‌ഐ ഡി സി ഒപ്പം നിന്നതായി ഐ ലവ് 9 മന്ത്‌സ് ചീഫ് ഓപറേറ്റിംഗ് ഓഫീസറും സഹ സ്ഥാപകയുമായ അഞ്ജലി രാജ് പറഞ്ഞു. ഐ ലവ് 9 മന്ത്‌സ് ആപ്പ് ഡൗൺലോഡ് ചെയ്തവരിൽ അൻപത് ശതമാനത്തിലേറെയും കേരളത്തിൽ നിന്നുള്ളവർ ആണെന്നും അവർ പറഞ്ഞു.

ഐ ലവ് 9 മന്ത്‌സിന്റെ എം ഹെൽത്ത് പ്ലാറ്റ്‌ഫോമിലൂടെ രാജ്യാന്തര നിലവാരത്തിലുള്ള പ്രസവശുശ്രൂഷയും പ്രസവത്തിന് മുൻപുള്ള ശുശ്രൂഷയും ലഭ്യമാക്കുന്നു. സാമൂഹ്യ. സാമ്പത്തിക, ഭൂമിശാസ്ത്രപരമായ വേർതിരിവുകളില്ലാതെ എല്ലാ സ്ത്രീകൾക്കും സേവനം ലഭിക്കും എന്നതാണ് പ്രത്യേകത. യുണിസെഫ് നിർവചിച്ചിട്ടുള്ള പ്രയോറിറ്റി ഇന്റർവെൻഷൻ അനുസരിച്ച് ഗർഭധാരണത്തിന് മുൻപ് മുതൽ ഗർഭധാരണത്തിന് ശേഷം വരെയുള്ള കാലയളവിൽ ആവശ്യമായ സേവനം ഇതിലൂടെ ലഭിക്കും. അനായാസം ഉപയോഗിക്കാവുന്ന ഈ ആപ്പിൽ നാലായിരം മിനിറ്റിലേറെദൈർഘ്യമുള്ള പ്രീ പ്രെഗ്‌നൻസി, പോസ്റ്റ് പ്രെഗ്‌നൻസി, വ്യായാമ വീഡിയോകൾ, ഗർഭിണികളുടെ ആരോഗ്യത്തെയുംസുരക്ഷയെയും സംബന്ധിച്ച പഠന ക്ലാസുകൾ, ബ്ലോഗ്, പൊടിക്കൈകൾ, ലേഖനങ്ങൾ, വ്യക്തിഗത ചോദ്യോത്തര ഫോറം, പത്തോളം സൗജന്യ മറ്റേണൽ & ഇൻഫന്റ് ട്രാക്കേഴ്‌സ് എന്നിവയടങ്ങിയിട്ടുണ്ട്.

ശിശുമരണ നിരക്കും ഗർഭിണികളുടെ മരണനിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായികേന്ദ്ര ആരോഗ്യ മന്ത്രാലയം അനുശാസിക്കുന്ന ബർത്ത് കമ്പാനിയനുകളും ഐ ലവ് 9 മന്ത്‌സ് നൽകുന്നുണ്ട്. സർക്കാർ, സ്വകാര്യ ഏജൻസികൾ, പൊതു ആശുപത്രികൾ, കോർപ്പറേറ്റുകൾ, എൻജിഒകൾ, സ്വയം സഹായ സംഘങ്ങൾ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരുടെസഹായത്തോടെ മറ്റേണൽ വെൽനസ്‌രംഗത്ത് വലിയ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്ന് വെൽനസ് ഡയറക്ടറും സഹ സ്ഥാപകയുമായ ഗംഗാ രാജ് പറഞ്ഞു.