സ്റ്റാർട്ടപ്പ് മിഷൻ ടെക്സ്റ്റാർസ് സ്റ്റാർട്ടപ്പ് വീക്കെൻഡ് രജിസ്‌ട്രേഷൻ ആരംഭിച്ചു

Posted on: January 5, 2018

കൊച്ചി : കേരള സ്റ്റാർട്ടപ്പ് മിഷനും (കെഎസ്‌യുഎം) ഗൂഗിൾ ഫോർ ഓൺട്രപ്രനേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്സ്റ്റാർസ് സ്റ്റാർട്ടപ്പ് വീക്കെൻഡിന്റെ ആദ്യ പതിപ്പ് ജനുവരി 19 മുതൽ 21 വരെ നടക്കും. സാങ്കേതിക – സാങ്കേതികേതര രംഗങ്ങളിലെ സംരംഭകർക്ക് മികവുറ്റ അനുഭവ പരിജ്ഞാനം നൽകുന്നതിനായി തയ്യാറാക്കിയ 54 മണിക്കൂർ പരിപാടികൾ കിൻഫ്ര ഹൈ-ടെക് പാർക്കിലെ കേരള ടെക്‌നോളജി സോണിലാണ് നടക്കുക. പ്രവൃത്തി, നൂതനത, വിദ്യാഭ്യാസം എന്നിവയിൽ കേന്ദ്രീകരിച്ചിരിക്കുന്ന വാരാന്ത്യ പരിപാടികൾ വ്യവസായ മാതൃക വികസനം, മൂലമാതൃക സൃഷ്ടിയുടെ അടിസ്ഥാനപാഠങ്ങൾ, നിക്ഷേപകരും പ്രാദേശിക സംരംഭകരും അടങ്ങിയ പാനലിനു മുൻപിലെ അവതരണം എന്നിവയുണ്ടാകും.

പങ്കെടുക്കുന്നവർക്ക് 50,000 രൂപ വരെയുള്ള സമ്മാനങ്ങൾ നേടാവുന്നതാണ്. https://in.explara.com/e/swkochi2017 എന്ന വെബ്‌പേജിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. അവസാന തിയതി ജനുവരി 10. ടെക്സ്റ്റാർസ് സ്റ്റാർട്ടപ്പ് വീക്കെൻഡിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭകർ 99 ഡോളർ പ്രവേശന ഫീസ് നൽകേണ്ടതാണ്. വിദ്യാർഥികൾക്ക് ഇളവ് ചെയ്ത ഫീസായ 50 ഡോളറാണ് ഏർപ്പെടുത്തിയിരിക്കുന്നത്. KSUM60 എന്ന ഡിസ്‌കൗണ്ട് കോഡ് ഉപയോഗിക്കുന്നവർക്ക് 60 ശതമാനം ഇളവ് ലഭ്യമാകും.

കൂടുതൽ വിവരങ്ങൾക്കായി +91 9496820883 (നാസിഫ് എൻഎം) എന്ന മൊബൈൽ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.