ആപ്പിൾ ഇന്ത്യയിലെ ആദ്യ ഏറ്റെടുക്കൽ നടത്തി

Posted on: September 24, 2016

apple-big

ഹൈദരാബാദ് : ആപ്പിൾ ഇന്ത്യയിലെ ആദ്യ ഏറ്റെടുക്കൽ നടത്തി. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ ട്യൂപ്പിൾ ജംപിനെയാണ് ആപ്പിൾ സ്വന്തമാക്കിയത്. വലിയ കമ്പനികൾക്ക് ആവശ്യമായ ഡാറ്റാബേസ് സൂക്ഷിക്കാനുള്ള സോഫ്റ്റ്‌വേറുകളും ടൂളുകളുമാണ് ട്യുപ്പിൾ ജംപിന്റെ ഉത്പന്നങ്ങൾ. രോഹിത് രാജ്, സത്യപ്രകാശ് ബുദ്ധവാരപ്പു എന്നിവർ ചേർന്ന് 2013 ലാണ് ട്യുപ്പിൾ ജംപ് ആരംഭിച്ചത്. ഏറ്റെടുക്കലിന്റെ ഭാഗമായി 16 അംഗ ട്യുപ്പിൾ ടീം ആപ്പിളിൽ ചേരും.

മെയ് മാസത്തിൽ ഇന്ത്യ സന്ദർശിച്ച ആപ്പിൾ മേധാവി ടിം കുക്ക് ഹൈദരാബാദിൽ ആപ്പിൾ മാപ്പ് വികസിപ്പിക്കുന്ന കേന്ദ്രവും ബംഗലുരുവിൽ ഐഒഎസ് ആപ്പ് ഡെവലപ്‌മെന്റ് സെന്ററും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

TAGS: Apple | Tuplejump |