നൂതന കൂളിംഗ് ഉത്പ്പന്നം ക്യൂബുമായി ഗോദ്റെജ്

Posted on: April 22, 2019

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഗൃഹോപകരണ ബ്രാന്‍ഡായ ഗോദ്റെജ് അപ്ലയന്‍സസ് ക്യൂബ്എന്ന നൂതനമായൊരു ലൈഫ് സ്‌റ്റൈല്‍ ഉത്പ്പന്നം അവതരിപ്പിക്കുന്നു. ഇലക്ട്രോണിക് കൂളിങ് ഗ്രീന്‍ സാങ്കേതികവിദ്യയില്‍ ഫ്രീസുചെയ്യാതെ തന്നെ തണുപ്പിക്കുതാണ് പുതിയ ഉത്പ്പന്നത്തിന്റെ സവിശേഷത. ഇന്ത്യന്‍ വിപണിയില്‍ വിപ്ലവകരമായ ഈ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്ന ആദ്യ ബ്രാന്‍ഡാണ് ഗോദ്റെജ്.

റഫ്രിജറന്റ് അധിഷ്ഠിത കൂളിംഗിനെ ആശ്രയിക്കുതാണ് പരമ്പരാഗത ശീതീകരണ ഉപകരണങ്ങളെല്ലാം. പുതിയ ഗോദ്റെജ് ക്യൂബ് റഫ്രിജറന്റ് മുക്തമാണ്. പകരം തെര്‍മോ-ഇലക്ട്രിക് ചിപ്പിലാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ താപനിലകളില്‍ മിക്കവാറും റഫ്രിജറന്റുകളും ആഗോള താപനത്തിന് കാരണമാകുന്നു. സോളിഡ് ഇലക്ട്രോണിക് കൂളിംഗ് സാങ്കേതിക വിദ്യ അതുകൊണ്ടു തന്നെ പരിസ്ഥിതി സൗഹാര്‍ദമാണ്.

ഏതാനും മാസം മുമ്പ് തന്നെ ക്യൂബ് പല സംസ്ഥാനങ്ങളിലും പരീക്ഷിച്ചതാണ്. അവിടെ നിന്നും ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്രാന്‍ഡ് അടുത്ത വിപണികളിലേക്ക് അവതരിപ്പിക്കുന്നത്. ചെറിയ കൂളിംഗ് ആവശ്യങ്ങള്‍ക്കായുള്ളതാണ് ക്യൂബ്. ഫ്രോസ്റ്റ് ഇല്ല എതാണ് ഏറ്റവും വലിയ സവിശേഷത. ഭക്ഷണ-പാനീയ കൂളിങ് ഉപകരണം എ നിലയിലായിരിക്കും ഇത് ഏറ്റവും ഉപകാരപ്രദം. ബെഡ്റൂമിലും ഓഫീസിലും കടകളിലും ഹോട്ടലുകളിലും അതിഥി മന്ദിരങ്ങളിലും ഉപകാരപ്രദമാണ്.

എല്‍ഇഡി ഇന്റീരിയര്‍, സ്റ്റെബിലൈസര്‍ ഇല്ലാതെ പ്രവര്‍ത്തനം, വീട്ടിലെ ഇന്‍വര്‍ട്ടറിലും പ്രവര്‍ത്തിപ്പിക്കാം, മാഗ്‌നറ്റിക് ഒാട്ടോ ഡോര്‍ ക്ലോസര്‍, പരിപാലത്തിന് എളുപ്പം തുടങ്ങിയവ ക്യൂബിനെ ആകര്‍ഷകമാക്കുന്നു. മെറ്റാലിക്ക് ഗ്രേ, ബ്ലാക്ക് എന്നീ നിറങ്ങളിലുള്ള ക്യൂബ് 6999 രൂപയ്ക്കു ഇന്ത്യയൊട്ടാകെ ലഭിക്കും