പരിസ്ഥിതി സൗഹൃദമായ എയര്‍കണ്ടീഷണറുകളുമായി ഗോദ്‌റെജ്

Posted on: March 8, 2019

കൊച്ചി : ഗോദ്‌റെജ് അപ്ലയന്‍സസ്  പരിസ്ഥിതി സൗഹൃദ എയര്‍കണ്ടീഷണറു കള്‍  പുറത്തിറക്കി. ആര്‍290, ആര്‍32 എന്നീ ഏറ്റവുമധികം പരിസ്ഥിതി സൗഹൃദ ശീതീകരണസംവിധാനം ഉളള മുപ്പത്തിഎട്ടിലധികം വിവിധ മോഡലുകളിലുള്ള എയര്‍കണ്ടീഷണറുകള്‍ ഏറ്റവും കുറഞ്ഞ ഗ്ലോബല്‍ വാമിംഗ് പൊട്ടന്‍ഷ്യല്‍ (ജിഡബ്ലൂപി) ഉറപ്പാക്കുന്നു. 27,900 രൂപ മുതല്‍ 73,000 രൂപ വരെയുള്ള വില നിലവാരത്തിലുള്ളവയാണ് എയര്‍കണ്ടീഷണറുകള്‍.

പ്രകൃതി സംരക്ഷണത്തോടുള്ള ദീര്‍ഘകാലമായി ഉത്തരവാദിത്തം പുലര്‍ത്തുന്ന ബ്രാന്റ് എന്ന നിലക്ക് ഗോദ്‌റെജ് അപ്ലയന്‍സസ് പരാമവധി തണുപ്പും പ്രകൃതിക്ക് പരമാവധി കുറഞ്ഞ ആഘാതം മാത്രമുള്ളതുമായ എയര്‍കണ്ടീഷണറുകളുടെ വിപുലമായ നിരയാണ് പുറത്തിറക്കിയിരിക്കുന്നത്. ഹൃദയത്തില്‍ പച്ചപ്പുള്ള ആര്‍290, ആര്‍32 എന്നീ ഏറ്റവുമധികം പരിസ്ഥിതി സൗഹൃദ ശീതീകരണ സംവിധാനം ഉളള എയര്‍കണ്ടീഷണറുകള്‍ ആണ് ഗോദ്‌റെജ് അവതരിപ്പിക്കുന്നത്.

ഓസോണ്‍ പാളിയെ ഒരു തരത്തിലും ബാധിക്കാതിരിക്കാനുള്ള സീറോ ഓസോണ്‍ ഡിപ്ലീഷന്‍ പൊട്ടന്‍ഷ്യല്‍ (ഒഡിപി) ഉള്ളവയാണ് ഈ എസികള്‍. ഇത് വഴി ഓസോണിലെ വിള്ളലിലൂടെ ‘ഭൂമിയിലേക്കും അന്തരീക്ഷത്തിലേക്കും അള്‍ട്രാവയലറ്റ് രശ്മികള്‍ പതിക്കുന്നതിനുള്ള സാധ്യത ഇവ ഒഴിവാക്കുന്നു. ആര്‍290ന് മൂന്ന്, ആര്‍32ന് 675 എന്നിങ്ങനെയുള്ള ഏറ്റവും കുറഞ്ഞ ആഗോള താപന സാധ്യത (ജിഡബ്ലൂപി) മാത്രമേ ഇവക്കുള്ളൂ. മറ്റ് എയര്‍കണ്ടീഷണറുകളിലെ ജിഡബ്ലൂപി 1810നും അവക്ക് മുകളിലുമാണ്.

ശക്തിയേറിയ ശീതീകരണസംവിധാനമുള്ളവയാണ് ഗോദ്‌റെജിന്റെ എയര്‍കണ്ടീഷണറുകള്‍. കൃത്യമായ ശീതീകരണത്തിനായി ഇന്‍വര്‍ട്ടര്‍ സാങ്കേതികവിദ്യ, മികച്ച പ്രവര്‍ത്തനത്തിനായി ട്വിന്‍ റോട്ടറി കംപ്രസര്‍, അനായാസകരമായ അറ്റകുറ്റ പണികള്‍ക്കായി സ്മാര്‍ട്ട് ഐഒടി, പ്രശ്‌നങ്ങളില്ലാത്ത ഉപയോഗത്തിനായി ഇവാപൊറേറ്ററിലും കണ്ടന്‍സറിലുമുള്ള ആന്റി കൊറോസീവ് ബ്ലൂ, ഗോള്‍ഡ് ഫിന്‍ കോട്ടിംഗ്, ശബ്ദരഹിതമായ പ്രവര്‍ത്തനത്തിനായി പല അടുക്കുകളിലായുള്ള ശബ്ദക്രമീകരണ സംവിധാനം, വായുശുദ്ധീകരണത്തിനായുള്ള ആക്ടീവ് കാര്‍ബണ്‍, ആന്റി ബാക്ടീരിയല്‍, ആന്റി ഡസ്റ്റ് ഫില്‍റ്ററുകള്‍, സൗകര്യപ്രദമായി എസി സ്ഥാപിക്കുന്നതിനായി 30 മീറ്റര്‍ നീളമുള്ള പൈപ്പിംഗ് സംവിധാനം എന്നിവയാണ് ഗോദ്‌റെജ് എയര്‍ കണ്ടീഷണറുകളുടെ പ്രധാനപ്പെട്ട പ്രത്യേകതകള്‍.

എല്ലാ ഇന്‍വര്‍ട്ടര്‍ കംപ്രസറുകള്‍ക്കും 10 വര്‍ഷത്തെ വാറന്റി, മറ്റെല്ലാ കംപ്രസറുകള്‍ക്കും 5 വര്‍ഷത്തെ വാറന്റിയോടെയുമാണ് ഗോദ്‌റെജ് എസികള്‍ പുറത്തിറക്കിയിരിക്കുന്നത്. ആര്‍290 റഫ്രിജറന്റുകളോട് കൂടിയ എസികള്‍ക്ക് അധികമായി 5 വര്‍ഷത്തെ കണ്ടന്‍സര്‍ വാറന്റിയും ലഭിക്കും.

499 രൂപ + ജിഎസ്ടി എന്ന ആകര്‍ഷകമായ നിരക്കില്‍ സ്പ്ലിറ്റ് എസികള്‍ അതത് ദിവസം തന്നെ സ്ഥാപിക്കുന്നതിനുള്ള ഓഫറും ഈ സീസണില്‍ നിശ്ചിത കാലയളവിലേക്ക് ഗോദ്‌റെജ് നല്‍കുന്നു. കോപ്പര്‍ കണ്ടന്‍സറുള്ള എല്ലാ എയര്‍കണ്ടീഷണറുകള്‍ക്കുമുള്ള 5 വര്‍ഷത്തെ സമഗ്രമായ വാറണ്ടിയും ആകര്‍ഷകമായ ഫിനാന്‍സ് ഓഫറും ലഭിക്കും.

എയര്‍കണ്ടീഷണറുകള്‍ അടക്കമുള്ള ഉപകരണങ്ങള്‍ പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങള്‍ ആഗോള താപനം വര്‍ദ്ധിക്കാനിടയാക്കുന്നുണ്ട്. രാജ്യത്തിന്റെ സുസ്ഥിര ലക്ഷ്യങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യയിറെ ഏറ്റവുമധികം പരിസ്ഥിതി സൗഹൃദവമായതും കുറഞ്ഞ ജിഡബ്ലൂപിയുമുള്ള 38 പുതിയ എയര്‍കണ്ടീഷണറുകളാണ് ഗോദ്‌റെജ് പുറത്തിറക്കിയിരിക്കുന്നത്. ആര്‍290, ആര്‍32 എന്നീ ഏറ്റവുമധികം പരിസ്ഥിതി സൗഹൃദ ശീതീകരണസംവിധാനം ഉളള എയര്‍കണ്ടീഷണറുകള്‍ 0 ഒഡിപി കുറഞ്ഞ ജിഡബ്ലൂപി എന്നിവ ഉറപ്പാക്കുന്നുവെന്ന് ഗോദ്‌റെഡ് അപ്ലയന്‍സസ് പ്രോഡക്ട് ഗ്രൂപ്പ് മേധാവി സന്തോഷ് സാലിയന്‍ പറഞ്ഞു.

എസി വിപണി കഴിഞ്ഞ വര്‍ഷം കുറഞ്ഞ വളര്‍ച്ചയെയാണ് അഭിമുഖീകരിച്ചത്. ഇത് ഈ വര്‍ഷം മറികടക്കുകയും വരുന്ന സീസണില്‍ എയര്‍കണ്ടീഷണറുക ള്‍ക്ക് മികച്ച ആവശ്യകത പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്. 38 മോഡലുകളുള്ള വിപുലമായ എയര്‍കണ്ടീഷണറുകളുടെ നിരയിലൂടെ ഞങ്ങളുടെ സ്ഥാനം കൂടുതല്‍ ദൃഢമാക്കാമെന്നും ഈ സാമ്പത്തിക വര്‍ഷം 20 ശതമാനം വളര്‍ച്ച കൈവരിക്കാമെന്നും ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്ന് ഗോദ്‌റെജ് അപ്ലയന്‍സസ് സൗത്ത് സോണല്‍ ബിസിനസ് ഹെഡ് ജുനൈദ് ബാബു പറഞ്ഞു.