ഫ്‌ളമിംഗൊ ഉല്പന്നങ്ങള്‍ ഇനിമുതല്‍ ഓണ്‍ലൈനില്‍

Posted on: March 1, 2019


കൊച്ചി : ഓര്‍ത്തോപെഡിക്, ആരോഗ്യ സേവന ഉല്പന്ന മേഖലയിലെ അസ്സെന്റ് മെഡിടെക്കിന്റെ ഫ്‌ളമിംഗൊ ഉല്പന്നങ്ങള്‍ ഇനി മുതല്‍ www.flamingohealth.com എന്ന ഇ കോമേഴ്‌സ് സംവിധാനത്തിലൂടെ ലഭ്യമാകും. എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും വേണ്ടിയുള്ള ഫ്‌ളമിംഗൊ ഉല്പന്നങ്ങള്‍ ഇതിലൂടെ ലഭ്യമാകും.

തുടക്കത്തില്‍ 110 ഉല്പന്നങ്ങളാവും ഇവിടെ ലഭിക്കുക. ആറു വിഭാഗങ്ങളില്‍ പത്തു ശതമാനം വിലക്കിഴിവും ലഭിക്കും. 200 രൂപയ്ക്കു മുകളിലുള്ള വാങ്ങലുകള്‍ക്ക് വിതരണ ചാര്‍ജും ഈടാക്കില്ല. പുതുതലമുറയുടെ വേദനാ നിയന്ത്രണ സംവിധാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ പുതിയ സേവനങ്ങളിലൂടെ സാധിക്കുമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ അസ്സെന്റ് മെഡിടെക്ക് സ്ഥാപകനും മാനേജിജിംഗ് ഡയറക്ടറുമായ രാജീവ് മിസ്ട്രി പറഞ്ഞു.

TAGS: Ascend |