വാലന്റൈന്‍സ് ഡേ ഉത്പന്നങ്ങളുമായി വിഐപി

Posted on: February 13, 2019

മുംബൈ : വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് സമ്മാനമായി നല്‍കാന്‍ പറ്റിയ ബാക്ക്പാക്കുകളും ഹാന്‍ഡ് ബാഗുകളും പഴ്‌സും വിഐപി വിപണിയിലിറക്കി. കപ്രേസി, കാള്‍ട്ടന്‍, സ്‌കൈബാഗ്‌സ് എന്നീ ബ്രാന്‍ഡുകളിലാണ് ഈ ഉത്പന്നങ്ങള്‍. അനിഡ, സുമിന, എമീകോ, മയിസ്, ഇക്കത് എന്നീ ലേഡീസ് ഹാന്‍ഡ് ബാഗുകളാണ് കപ്രേസി ബ്രാന്‍ഡില്‍ പുതിയതായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

പുരുഷന്മാര്‍ക്കായി കാള്‍ട്ടണണിന്റെ ഇന്‍ക മെസഞ്ചര്‍ ബാഗ്, ഡ്യൂക്ക് ഓര്‍ഗനൈസര്‍ വാലറ്റ്, ഡോര്‍സെറ്റ് ബാക്ക്പാക്ക്‌സ് എന്നിവയുണ്ട്. മേന്മയേറിയ ലെതര്‍ ഉപയോഗിച്ചാണ് മെസഞ്ചര്‍ബാഗിന്റെയും വാലറ്റിന്റെയും നിര്‍മിതി. യഥാക്രമം 8,100 രൂപ, 1,610 രൂപ എന്നിങ്ങനെയാണ് വില. ഡോര്‍സെറ്റ് ബാക്ക്പാക്കിന് വില 3,490 രൂപയാണ്. യുവ സംരംഭകര്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്തതാണ് സ്‌കൈബാഗ്‌സ് ബ്രാന്‍ഡിലുള്ള ജിയോ ബ്ലൂ ലാപ്‌ടോപ്പ് ബാക്ക്പാക്ക്. 2,590 രൂപയാണ് വില.