സാംസംഗ് ഗാലക്‌സി എം ഫോണുകള്‍ക്ക് റെക്കോഡ് വില്പന

Posted on: February 5, 2019

കൊച്ചി : സാംസംഗ് ഗാലക്‌സി എം10, എം20 ഫോണുകളുടെ വില്പന ആരംഭിച്ച ആദ്യ ദിവസംതന്നെ ആമസോണില്‍ സോള്‍ഡ് ഔട്ട് ബോര്‍ഡ് സ്ഥാപിച്ചു. ആമസോണ്‍, സാംസംഗ് സൈറ്റുകളില്‍ റെക്കോഡ്് ട്രാഫിക്കും വില്പനയുമാണ് ദൃശ്യമായത്.

ശക്തമായ ഡിസ്‌പ്ലേ, ശക്തിയേറിയ കാമറ, മികച്ച ബാറ്റി, ശക്തമായ പ്രോസസര്‍ തുടങ്ങിയവയോടെയാണ് ഗാലക്‌സ് എം വിപണിയില്‍ എത്തിയിട്ടുള്ളത്. ആമസോണ്‍, സാംസംഗ് സൈറ്റുകളില്‍ സാംസംഗ് ഗാലക്‌സി എം ഫോണുകളുടെ അടുത്ത വില്പന ഫെബ്രുവരി ഏഴിന് 12 മണിക്കായിരിക്കും.