കൊളീന്‍ പ്രീമിയം സാനിട്ടറി നാപ്കിനുകള്‍

Posted on: January 28, 2019

കൊച്ചി : ആലുവ ആസ്ഥാനമായ റീറ്റ ഹൈജീന്‍ കമ്പനി പ്രീമിയം സാനിട്ടറി നാപ്കിനുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. കൊളീന്‍ ഗ്രാഫീന്‍ ആനിയോണ്‍ നാപ്കിന്‍, കൊളീന്‍ ഹെര്‍ബല്‍ മഗ്വേര്‍ട്ട് നാപ്കിന്‍ എന്നിങ്ങനെ രണ്ടുതരമാണ് പുറത്തിറക്കിയത്. അന്താരാഷ്ട്ര വിപണിയില്‍ ഏറെ പ്രചാരം ലഭിച്ച ഇവ ആദ്യമായി ഇന്ത്യയില്‍ എത്തിക്കുന്നത് കൊളീനാണ്.

ആര്‍ത്തവ സമയത്ത് മറ്റ് പാഡുകള്‍ ഉപയോഗിക്കുമ്പോള്‍ സാധരണയായി നേരിടുന്ന ലീക്ക്, അലര്‍ജി, ചൊറിച്ചില്‍ പാഡ് ചുരുങ്ങുക തുടങ്ങിയ പ്രശ്‌നങ്ങള്‍ പ്രതിരോധിക്കുന്നതാണ് കൊളീന്‍ സാനിട്ടറി പാഡുകളെന്ന് റീറ്റാ ഹൈജീന്‍ ഡയറക്ടര്‍ ജിതി ജോസഫ്, എഎസ്എം ഹസീന, ആര്‍ ആന്‍ഡ് ഡി മേധാവി ജിനോജ് എന്നിവര്‍ പറഞ്ഞു.

ഹെര്‍ബല്‍ മഗ്വേര്‍ട്ട് നാപ്കിന്‍ നൂറ് ശതമാനം സ്വഭാവിക കോട്ടണില്‍ ഡൈ ചേര്‍ക്കാത്ത ഹെര്‍ബല്‍ ചിപ്പോടുകൂടി നിര്‍മിക്കുന്നതാണ്. പുതിയ തലമുറയ്ക്ക് അനുയോജ്യമായതും പാര്‍ശ്വഫലങ്ങളില്ലാത്തതും വളരെ മൃദുലമായ പ്രതലമുള്ളതുമാണ് ഹെര്‍ബല്‍ മഗ്‌വേര്‍ട്ട് നാപ്കിനുകള്‍. ജോലി ചെയ്യുന്ന സ്ത്രീകളെയും വിദ്യാര്‍ഥികളെയും ഉദേശിച്ചാണ് ഗ്രാഫീന്‍ ആനിയോണ്‍ നാപ്കിന്‍ വിപണിയിലെത്തുന്നത്. നെഗറ്റീവ് അയോണ്‍ ഉള്ളതുകൊണ്ട് വായുസഞ്ചാരം ഉണ്ടാകും. ഏറ്റവും കൂടുതല്‍ ഈര്‍പ്പം വലിച്ചെടുക്കാന്‍ ശേഷിയുള്ളതാണ് ഗ്രാഫീന്‍ നാപ്കിനുകള്‍.

TAGS: Reetta Hygiene |