കോകുയോ കാംലിന്‍ ജോമട്രി കം പെന്‍സില്‍ ബോക്‌സ്

Posted on: January 24, 2019

കൊച്ചി : കോകുയോ കാംലിൻ പുതിയ ജോമെട്രി കം പെൻസിൽ ബോക്‌സ് പുറത്തിറക്കി. ഉയർന്ന നിലവാരമുള്ള പ്ലാസ്റ്റിക്കിൽ സുതാര്യമായ രീതിയിലാണ് ഈ 2 ഇൻ 1 ജോമെട്രി പെൻസിൽ ബോക്‌സ് പുറത്തിറക്കിയിട്ടുള്ളത്.

ജോമെട്രി ഉപകരണങ്ങള്‍ക്കും പെൻസിലിനുമായി വ്യത്യസ്തമായ അറകളുള്ള ഇത് തികച്ചും ഒതുങ്ങിയ രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.  ഇരുന്നൂറു രൂപയാണ് വില. കുട്ടികൾക്ക് പഠന കാര്യങ്ങളിൽ സഹായകമാകുന്ന ഇത് മിക്കവാറും ദിവസങ്ങളിൽ രണ്ട് ബോക്‌സുകൾ കൊണ്ടു പോകേണ്ട സാഹചര്യത്തിനും അറുതി വരുത്തുമെന്ന് പുതിയ ബോക്‌സിനെക്കുറിച്ചു പ്രതികരിക്കവെ കോകുയോ കാംലിൽ സിഇഒ സതീഷ് വീരപ്പ പറഞ്ഞു.

TAGS: Camlin Kokuyo |