ഫെയര്‍ എവര്‍ പുനരവതരിപ്പിക്കുന്നു

Posted on: January 21, 2019


കൊച്ചി : ഫെയര്‍നസ് ബ്രാന്‍ഡായ ഫെയര്‍ എവര്‍ വിപണിയില്‍ പുനരവതരിപ്പിക്കുന്നു. പുനരവതരണത്തിന്റെ ഭാഗമായി ലോഗോയിലും മാറ്റങ്ങള്‍ വരുത്തി .പുതിയ പായ്ക്കില്‍
ഫെയര്‍ എവര്‍ എട്ടുരൂപ മുതല്‍ റീട്ടെയില്‍ ഇകൊമേഴ്‌സ് സ്റ്റോറുകളില്‍ ലഭിക്കും.

മുഖ്യ ബ്രാന്‍ഡ് പുതുക്കി അവതരിപ്പിച്ചും ഉല്പന്നശ്രേണി വിപുലമാക്കിയും കാവിന്‍ കെയര്‍ വിപണിയിലെ തങ്ങളുടെ സാന്നിദ്ധ്യം വിപുലീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. 3000 കോടി രൂപ വരുന്ന മുഖകാന്തി സംരക്ഷണ വിപണിയില്‍ നിര്‍ണായക സ്ഥാനം നേടിയെടുക്കുക എന്നതും മറ്റൊരു പ്രധാന ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയൊട്ടാകെ വിപണി വിപുലമാക്കാനും പദ്ധതിയുണ്ട്.

ഇന്ത്യയിലെ ചര്‍മ്മസംരക്ഷണ വിപണി നാള്‍തോറും മാറികൊണ്ടിരിക്കുകയാണെന്നും സ്വാഭാവിക ഉല്പന്നങ്ങളോടാണ് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ താല്‍പര്യമെന്നും കാവിന്‍ കെയറിന്റെ ഗവേഷണ-വികസന വിഭാഗം ഇതെല്ലാം മുന്നില്‍ കണ്ടുള്ള ഉല്പന്നമാണ് വികസിപ്പിച്ചിരിക്കുന്നതെന്നും കാവിന്‍കെയര്‍ പേഴ്‌സണല്‍ കെയര്‍ -അലയന്‍സസ് ഡയറക്ടറും സിഇഒയുമായ വെങ്കടേഷ് വിജയരാഘവന്‍ പറഞ്ഞു.