തനിഷ്‌ക് ഗ്രേറ്റ് ഡയമണ്ട് സെയില്‍

Posted on: January 10, 2019

കൊച്ചി : തനിഷ്‌കിന്റെ ഗ്രേറ്റ് ഡയമണ്ട് സെയിലിന് തുടക്കമായി. വൈവിധ്യമാര്‍ന്നതും പുതുമയുള്ളതുമായ ഡയമണ്ട് ആഭരണങ്ങള്‍ 20 ശതമാനം വരെ ഇളവുകളോടെ ഇപ്പോള്‍ ലഭിക്കും. തനിഷ്‌കിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും വിപുലമായ ഡയമണ്ട് ആഭരണശേഖരമാണ് ഗ്രേറ്റ് ഡയമണ്ട് സെയിലിന്റെ ഭാഗമായി അവതരിപ്പിച്ചിരിക്കുന്നത്.

വിവാഹാവസരങ്ങള്‍ക്കും ദൈനംദിന ഉപയോഗത്തിനും ജോലിക്കുപോകുമ്പോഴും അനുയോജ്യമായതും ആകര്‍ഷകവുമായ ഡയമണ്ട് ആഭരണങ്ങള്‍ ഈ ശേഖരത്തിലുണ്ട്. പരമ്പരാഗതമായ ഇന്ത്യന്‍ രൂപകല്പനയിലുള്ള ഡയമണ്ട് ആഭരണങ്ങള്‍, പ്രീന്‍ ശേഖരത്തില്‍നിന്നുള്ള സ്റ്റേറ്റ്‌മെന്റ് കമ്മലുകള്‍, മോതിരങ്ങള്‍, റെഡ് കാര്‍പ്പറ്റ് ശേഖരത്തില്‍നിന്നുള്ള നെക്ക്‌ലേസുകള്‍, എല്ലാ പ്രത്യേകാവസരങ്ങള്‍ക്കുമായുള്ള സോളിറ്റയറുകള്‍, റിവാ ഡയമണ്ട് ബ്രൈഡ്‌സ് ശേഖരത്തില്‍നിന്നുള്ള പ്രത്യേക വിവാഹാഭരണങ്ങള്‍ എന്നിവയെല്ലാം ഗ്രേറ്റ് ഡയമണ്ട് സെയിലിന്റെ ഭാഗമായിട്ടുണ്ട്.

ഒട്ടേറെ വനിതകള്‍ ഡയമണ്ട് ആഭരണങ്ങള്‍ സ്വന്തമാക്കുന്നതിനു മാത്രമല്ല അണിയുന്നതിനും താത്പര്യമെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ ആഭരണവിഭാഗം മാര്‍ക്കറ്റിംഗ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് ദീപിക സബര്‍വാള്‍ തിവാരി പറഞ്ഞു. സവിശേഷമായ ഗുണമേന്മയും നിലവാരവുമുള്ളവയാണ് തനിഷ്‌ക് ആഭരണങ്ങളെന്നും ഡയമണ്ടിനെ സ്‌നേഹിക്കുന്ന എല്ലാ വനിതകള്‍ക്കും വേണ്ടിയുള്ളതാണ് ഗ്രേറ്റ് ഡയമണ്ട് സെയില്‍ എന്നും അവര്‍ പറഞ്ഞു.