കൊളീന്‍ നാപ്കിന്‍ വിപണിയില്‍

Posted on: January 7, 2019

കൊച്ചി : റീറ്റ ഹൈജീന്‍ കൊളീന്‍ എന്ന ബ്രാന്‍ഡില്‍ സാനിട്ടറി നാപ്കിന്‍ വിപണിയിലെത്തിക്കുന്നു. ആലുവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റീറ്റ ഹൈജീന്‍ പ്രൈവറ്റ് ലിമിറ്റഡാണ് കൊളീന്‍ വിപണിയിലെത്തിക്കുന്നത്. പ്രീമിയം ക്വാളിറ്റിയുള്ള കൊളീന്‍ നാപ്കിനുകള്‍ റീട്ടെയില്‍ സ്‌റ്റോറുകളിലും ഓണ്‍ലൈനിലും ലഭ്യമാകും.

ഗ്രാഫീന്‍ മെറ്റീരിയല്‍ അടങ്ങിയിരിക്കുന്നു എന്നതാണ് കൊളീന്‍ നാപ്കിന്റെ പ്രത്യേകത. സാധരണ നാപ്കിനെ അപേക്ഷിച്ച് ഈര്‍പ്പരഹിതമായിരിക്കും കൊളീന്‍. വളരെ കനംകുറഞ്ഞ നാനോമെറ്റീരിയലാണ് ഗ്രാഫീന്‍. സ്്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കും വര്‍ക്കിംഗ് വുമണ്‍സിനും ഉപയോഗപ്രദമാകുന്ന നിലയിലാണ് ഗ്രാഫീന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഗ്രാഫീന്‍ നാപ്കിനില്‍ വായുസഞ്ചാരമുള്ളതുകൊണ്ട് ബാക്ടീരിയകളുടെ എണ്ണം കുറയ്ക്കുന്നു. അതുകൊണ്ട് അണുബാധയ്ക്കുള്ള സാധ്യത കുറയും. ഗ്രാഫീന്‍ ആന്റി കാന്‍സര്‍, ആന്റി സെപ്റ്റിക് മെറ്റീരിയല്‍ ആണ്. ഗ്രാഫീന്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന സാനിട്ടറി പാഡുകള്‍ ഇന്ത്യന്‍ വിപണിയില്‍ ആദ്യമായിട്ടാണ് എത്തുന്നത്.

ഉപരിതലത്തില്‍ പൂര്‍ണമായും കോട്ടണ്‍ മെറ്റീരിയലും മഗ്‌വേര്‍ട്ട് ഹെര്‍ബലും ഉപയോഗിച്ചാണ് ഹെര്‍ബല്‍ നാപ്കിനില്‍ നിര്‍മ്മിച്ചിരിക്കുന്നത്. പൂര്‍ണമായും കോട്ടണ്‍ ഉപരിതലത്തില്‍ വരുന്ന നാപ്കിനുകളും വിപണയില്‍ ആദ്യമായാണ് എത്തുന്നത്. മഗ്‌വേര്‍ട്ട് സ്ട്രിപ്പ് ക്രമരഹിത ആര്‍ത്തവം ക്രമപ്പെടുത്താന്‍ സഹായിക്കുന്നു. രക്തപ്രവാഹം സുഗമമാക്കുകയും ആര്‍ത്തവവേദന കുറയ്ക്കുകയും ചെയ്യുന്നു. ഫംഗസ് അണുബാധയ്ക്കുള്ള പ്രതിവിധിയാണ് മഗ്‌വേര്‍ട്ട്. ഹെര്‍ബല്‍ നാപ്കിനുകള്‍ക്ക് 155 രൂപയാണ് വില. ഗ്രാഫീന്‍ സാനിട്ടറി പാഡുകള്‍ക്ക് 120 രൂപ.