ഫ്‌ളിപ്കാര്‍ട്ട് ഇയര്‍ എന്‍ഡ് കാര്‍ണിവല്‍

Posted on: December 22, 2018

മുംബൈ : ഫ്‌ളിപ്കാര്‍ട്ട് ഇയര്‍ എന്‍ഡ് കാര്‍ണിവല്‍ ഡിസംബര്‍ 23 ന് തുടങ്ങും. ഡിസംബര്‍ 31 വരെയാണ് വില്‍പന. ടെലിവിനും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും ഗൃഹോപകരണങ്ങളും ഉള്‍പ്പെടെ 70 ശതമാനം വരെ വിലകിഴിവാണ് ഫ്‌ളിപ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്. ഇതോടൊപ്പം അര്‍ധ രാത്രി 12 മണി മുതല്‍ രണ്ട് മണി വരെ ക്രിസ്മസ് റഷ് ഡീലുകളും നല്‍കുന്നുണ്ട്.

12 മാസം വരെ നോ കോസ്റ്റ് ഇഎംഐ സൗകര്യം, 399 രൂപയ്ക്ക് അധിക വാറണ്ടി, 22,000 രുപ വരെയുള്ള എക്‌സ്‌ചേഞ്ച് ഓഫറുകള്‍ എന്നിവ ഫ്‌ളിപ്കാര്‍ട്ട് നല്‍കുന്നു.

ഗ്രാബ് നൗ ഓര്‍ ഗോണ്‍ എന്ന പേരില്‍ 50 ശതമാനം വരെ കിഴിവ് ലഭിക്കുന്ന ഡീലുകളും ഫ്‌ളിപ്കാര്‍ ഒരുക്കിയിട്ടുണ്ട്. എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് സാധനം വാങ്ങുന്നവര്‍ക്ക് 10 ശതമാനം അധിക വിലക്കിഴിവും ലഭിക്കും.

ഷവോമി എംഐ 43 ഇഞ്ച് സ്മാര്‍ട് ടിവി 4 എ 1000 രൂപ വിലക്കിഴിവില്‍ 21,999 രൂപയ്ക്ക് ലഭ്യമാണ്. സാംസംഗിന്റെ 32 ഇഞ്ച് എച്ച് ഡി എല്‍ഇഡി ടി വി 2018 ന് 10,901 രൂപ വിലക്കിഴിവില്‍ 15,999 രൂപയാണ് വില.

41,000 രൂപ വിലയുള്ള വിയു ലോകോണിയം 43 ഇഞ്ച് 4 കെ സ്മാര്‍ട് ടിവിക്ക് 24,999 രൂപയാണ് വില. അതേസമയം വിയു 32 ഇഞ്ച് സ്മാര്‍ട് ടിവി 12,999 രബപയ്ക്കും വിയു 40 ഇഞ്ച് ഫുള്‍ എ്ച്ച്ഡി എല്‍ഇഡി ടിവിയും 15,499 രൂപയ്ക്ക് ലഭിക്കും.

25,999 രൂപ വിലയുള്ള തോംസണ്‍ ബി പ്രോ 40 ഇഞ്ച് ഫുള്‍ എച്ച്ഡി സ്മാര്‍ട് ടിവി 17,999 രൂപയ്ക്ക് ലഭിക്കും.

59,990 രൂപ വിലയുള്ള ഇഫാല്‍കോണ്‍ 4കെ 55 ഇഞ്ച് ആന്‍ഡ്രോയിഡ് ടിവിയ്ക്ക് 19,991 രൂപ കുറഞ്ഞ് 39,999 രൂപയ്ക്ക് ലഭിക്കും. മൈക്രോമാക്‌സ് 32 ഇഞ്ച് എച്ച്ഡി ടിവി 10,499 രൂപയ്ക്ക് ലഭിക്കും.

കൂടാതെ കെന്റ്, ഷവോമി, ടെഫാല്‍, ഹണിവെല്‍ തുടങ്ങിയ കമ്പനികളുടെ എയര്‍ പ്യൂരിഫയറുകള്‍ക്ക് മികച്ച വിലക്കിഴിവും ഫ്‌ളിക്രാര്‍ട് വാഗ്ദാനം ചെയ്യുന്നുണ്ട്. 5000 രൂപയില്‍ താഴെ വരെ വിലക്കിഴിവ് പ്രതീക്ഷിക്കാം എന്നാണ് വിവരം. വാഷിംഗ് മെഷിന്‍, റഫ്രിജറേറ്റര്‍ പോലുള്ള ഉപകരണങ്ങളും വിലക്കിഴിവില്‍ ലഭിക്കും.

TAGS: Flipkart |