ആംവേ ഹെര്‍ബല്‍ സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍

Posted on: December 10, 2018

കൊച്ചി : ആംവേ ആറ്റിറ്റിയൂഡ് ബി ബ്രൈറ്റ് ഹെര്‍ ബല്‍ ഉത്പന്നങ്ങള് പുറത്തിറക്കിക്കൊണ്ട് ഹെര്‍ബല്‍ സൗന്ദര്യവര്‍ദ്ധക രംഗത്തും ചുവടുറപ്പിക്കുന്നു. ആയുര്‍വേദ സസ്യങ്ങളില്‍ നിന്നും മറ്റ് പ്രകൃതിദത്ത വസ്തുക്കളില്‍ നിന്നുമാണ് ആംവേയുടെ പുതിയ സൗന്ദര്യവര്‍ദ്ധക ശ്രേണി നിര്‍മിക്കുന്നത്. 2000 കോടി രൂപയുടെ ഹെര്‍ബല്‍ ഉത്പന്നങ്ങളുടെ വിപണിയാണ് കമ്പനി ലക്ഷ്യമിടുന്നത്.

ആറ്റിറ്റിയൂഡ് ബി ബ്രൈറ്റ് ഹെര്‍ബല്‍ ശ്രേണിയില്‍ ഇന്ത്യന്‍ കീനോ(വേങ്ങ)യുടെ ഔഷധമൂല്യങ്ങളടങ്ങിയ ഡേ ക്രീം, മാഗോസ്റ്റിന്‍ ബട്ടര്‍ (ബട്ടര്‍ ഫ്രൂട്ട്) അടങ്ങിയ നൈറ്റ് ക്രീം, പപ്പായ അടങ്ങിയ ഫേസ് വാഷ് എന്നിങ്ങനെ മൂന്നു ഉത്പന്നങ്ങളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. അലോവേര, കുടങ്ങല്‍, ചന്ദനം തുടങ്ങിയവയും ഈ ഉത്പന്നങ്ങളില്‍ അടങ്ങിയിട്ടുണ്ട്. മികച്ച ഉത്പന്നങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ആംവേ ഇന്ത്യ സി ഇ ഒ അന്ഷു ബുദ്ധരാജ പറഞ്ഞു.

TAGS: Amway | Amway India |