സ്വര്‍ണ സമ്മാനങ്ങളുമായി 7 അപ്

Posted on: December 4, 2018

കൊച്ചി : ഓരോ മണിക്കൂറിലും 7 അപ് പാനീയങ്ങള്‍ കുടിക്കുന്നവര്‍ക്ക് സ്വര്‍ണ സമ്മാനം നല്‍കുന്ന ഗോള്‍ഡന്‍ ടൈംസ് പദ്ധതിക്കു തുടക്കമായി. ഡിസംബര്‍ ഒന്നിന് ആരംഭിച്ച പദ്ധതി പ്രകാരം എല്ലാ ദിവസവും രാവിലെ പത്തു മുതല്‍ വൈകിട്ട് എട്ടു വരെ ഓരോ മണിക്കൂറിലും 22 കാരറ്റിന്റെ പത്തു ഗ്രാം സ്വര്‍ണ നാണയമാണ് മെഗാ സമ്മാനമായി നല്‍കുന്നത്. 2019 ജനുവരി 31 വരെ ഇതു നിലവിലുണ്ടാകും. ഇതിനു പുറമെ എല്ലാ ഉപഭോക്താക്കള്‍ക്കും 20 രൂപയുടെ ആമസോണ്‍ പേ വൗച്ചറും സമ്മാനമായി നേടാം.

ഉപഭോക്താക്കളെ എന്നും ക്രിയാത്മകമായി മുന്നേറാന്‍ സഹായിക്കുന്ന യുവ, കൂള്‍ ബ്രാന്‍ഡാണ് 7 അപ് എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ പെപ്‌സികോ ഇന്ത്യയുടെ ഫ്‌ളേവേഴ്‌സ് മാര്‍ക്കറ്റിംഗ് അസോസ്സിയേറ്റ് ഡയറക്ടര്‍ അനൂജ മിശ്ര ചൂണ്ടിക്കാട്ടി.

നിങ്ങളുടെ സമയം നല്ലതായിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആഹ്ലാദിക്കാമെന്നും അതോടൊപ്പം വിജയിക്കാമെന്നും ഉള്ള ലളിതമായ കാഴ്ചപ്പാടാണ് തങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ഡി ബി ഡി  മുദ്ര ഗ്രൂപ്പിന്റെ സൗത്ത് ആന്റ് ഈസ്റ്റ് ക്രിയേറ്റീവ് ഹെഡ് വിഷ്ണു ശ്രീവാസ്തവ് ചൂണ്ടിക്കാട്ടി.

പെപ്‌സിയുടെ എല്ലാ പാനീയങ്ങള്‍ക്കും ഈ പ്രത്യേക പദ്ധതി ബാധകമാണ് 7 അപ്, പെപ്‌സി, മൗണ്ടന്‍ ഡ്യൂ, മിറിണ്ട, ട്രോപ്പിക്കാന എന്നിവയുടെ 250 എം.എല്‍, 500 എം.എല്‍., 600 എം.എല്‍., 750 എം.എല്‍, 1.2 ലിറ്റര്‍, 2 ലിറ്റര്‍, 2.25 ലിറ്റര്‍ പാക്കുകളിലെല്ലാം ഈ സമ്മാനത്തിന് അവസരമുണ്ട്. ഇവ വാങ്ങിയ ശേഷം അതിന്റെ ലേബലിനോ ക്രൗണിനോ പിന്നിലുള്ള എട്ട് അക്ക കോഡ് 91 9223492234 എന്ന നമ്പറിലേക്ക് എസ്.എം.എസ്. ചെയ്യണം. കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും ഈ പദ്ധതി നിലവിലുണ്ടാകും.

TAGS: 7 Up | Pepsico India |