ഇനിറ്റോ ഫെര്‍ട്ടിലിറ്റി മോണിട്ടര്‍

Posted on: October 31, 2018

തിരുവനന്തപുരം : ഇനിറ്റോ ഫെര്‍ട്ടിലിറ്റി മോണിട്ടര്‍ അവതരിപ്പിച്ചു. ആര്‍ത്തവ കാലത്തെ ആറ് പുഷ്‌കല ദിനങ്ങള്‍ പ്രവചിക്കാന്‍ പ്രാപ്തമായ സാങ്കേതികവിദ്യയാണ് ഇനിറ്റോ ഫെര്‍ട്ടിലിറ്റി മോണിട്ടറിലുള്ളത്. ഇനിറ്റോ ഫെര്‍ട്ടിലിറ്റി മോണിട്ടര്‍ വീട്ടില്‍ ഉപയോഗിക്കാവുന്ന ഒരു ഉപകരണമാണ്. ഓരോ സ്ത്രീക്കും വീട്ടിലിരുന്നുതന്നെ, ആര്‍ത്തവകാലത്തെ തന്റെ പുഷ്‌കല ദിനങ്ങള്‍ കണ്ടെത്താന്‍ ഇതുവഴി കഴിയും. ആറു ഫെര്‍ട്ടൈല്‍ ദിനങ്ങള്‍ ഈ സംവിധാനം വഴി കണ്ടെത്താം.

ഒരു ടെസ്റ്റ് സ്ട്രിപ്‌സ് മൂത്രത്തില്‍ മുക്കിയശേഷം മോണിട്ടറില്‍ ഇടണം. തുടര്‍ന്ന് മോണിട്ടര്‍ ഫോണില്‍ ബന്ധിപ്പിക്കണം. തത്സമയം തന്നെ ഇനിറ്റോ ആപ് അതിന്റെ ഫലം ഡിസ്‌പ്ലേ ചെയ്യും. മൂത്രത്തിലെ ഇസ്‌ട്രോജെന്‍, ലൂട്ടിനൈസിങ്ങ് ഹോര്‍മോണ്‍ (എല്‍എച്ച്) എന്നിവ മാത്രമല്ല ഇനിറ്റോ ഫെര്‍ട്ടിലിറ്റി ടെസ്റ്റ് പരിഗണിക്കുന്നത്.

ആര്‍ത്തവ സൈക്കിള്‍ വ്യതിയാനങ്ങളും ഇത് കണ്ടെത്തും. ഇനിറ്റോ മോണിട്ടര്‍ ഗര്‍ഭവതിയാകാനുള്ള സാധ്യത 89 ശതമാനം വരെ വര്‍ധിപ്പിക്കുന്നു. ലബോറട്ടറി സ്‌കാനറിനെ അപേക്ഷിച്ച് ഇനിറ്റോ മോണിട്ടര്‍ നല്‍കുന്ന ഫലം 99.12 ശതമാനം കൃത്യത ഉള്ളവയാണെന്ന് ഡല്‍ഹി ഐഐടി പ്രൊഫസര്‍ ഡോ.സതീഷ് ദൂബൈ പറഞ്ഞു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള മോണിട്ടറിന്റെ വില 3195 രൂപയാണ്. എട്ട് ഫെര്‍ട്ടിലിറ്റി ടെസ്റ്റിന്റെ പാക്കേജിന് 895 രൂപയും. ചെറുതും പോര്‍ട്ടബിളും ആണ് ഇനിറ്റോ മോണിട്ടര്‍.