ഗോദ്‌റെജ് അപ്ലയന്‍സസ് പുതിയ റഫ്രിജറേറ്ററുകള്‍ അവതരിപ്പിച്ചു

Posted on: October 13, 2018

കൊച്ചി : ഉല്‍സവ സീസണോടനുബന്ധിച്ച് ഗോദ്‌റെജ് അപ്ലയന്‍സസ് 32 പുതിയ റഫ്രിജറേറ്റര്‍ മോഡലുകള്‍ അവതരിപ്പിച്ചു. സാങ്കേതികവിദ്യാ മികവോടു കൂടി അവതരിപ്പിക്കുന്ന ഇവയ്‌ക്കൊപ്പം ആകര്‍ഷകമായ ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. 60 വര്‍ഷത്തെ സേവനം പൂര്‍ത്തീകരിക്കുന്ന വേളയില്‍ പ്രീമിയം എന്‍ എക്‌സ് ഡബ്‌ളിയു ഉപ ബ്രാന്‍ഡുമായി പുതിയ ഗ്ലാസ് ഡോര്‍ റഫ്രിജറേറ്ററുകളാണ് കമ്പനി അവതരിപ്പച്ചിട്ടുള്ളത്.

ഇന്റലിജന്റ് ഇന്‍വര്‍ട്ടര്‍ കംപ്രസ്സര്‍ പുതിയ റഫ്രിജറേറ്ററുകളുടെ സവിശേഷതയാണ്. ഡിജിറ്റല്‍ ടച്ച് കണ്‍ട്രോള്‍ പാനല്‍, ടര്‍ബോ ചില്‍ സംവിധാനം, അതിവേഗ ഫ്രീസിങ് സൗകര്യം, ചെറിയ വൈന്‍ റാക്ക്, സൗകര്യപ്രദമായി അടുക്കാവുന്ന ഫ്രീസ് ബിന്നുകള്‍ തുടങ്ങിയവയെല്ലാം സൗകര്യങ്ങളുടേതായ പുതിയ മാനദണ്ഡങ്ങളാണു സൃഷ്ടിക്കുന്നത്.

450 ലിറ്റര്‍ വിഭാഗത്തില്‍ പുതിയ ഇവോണ്‍ വെസ്റ്റ അവതരിപ്പിച്ചുകൊണ്ട് ഭക്ഷ്യ വസ്തുക്കള്‍ ഏഴു ദിവസം വരെ പുതുമയോടെ സൂക്ഷിക്കാനുള്ള അവസരമാണു നല്‍കുന്നത്. ഇവോണ്‍ വെസ്റ്റ 580 ലിറ്റര്‍ ശേഷിയിലും ലഭ്യമാക്കിയിട്ടുണ്ട്. പുതുതായി അവതരിപ്പിക്കുന്ന ഫ്രിഡ്ജ്-ഫ്രീസര്‍ മോഡലില്‍ റെഗുലര്‍ മോഡ്, എഫിഷ്യന്‍സി മോഡ്, ഹെല്‍ത്ത് മോഡ്, ഹോളിഡേ മോഡ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.