പുതിയ സ്‌ട്രോളി കെയ്‌സുമായി കാള്‍ട്ടണ്‍

Posted on: October 13, 2018

കൊച്ചി : കാള്‍ട്ടണ്‍ പുതിയ ട്രാവല്‍ ബാഗുകള്‍ പുറത്തിറക്കി. ക്രെസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ബാഗുകള്‍ക്ക് സിപ് ഇല്ലെന്നതാണ് പ്രത്യേകത. മൂന്ന് ലോക്കുകള്‍ ഉള്ളിലുള്ള ലഗേജിന്റെ സുരക്ഷ ഉറപ്പാക്കുന്നു. സ്‌ട്രോളി കെയ്‌സിനു ആധുനിക ക്രൂസ് പ്രോ ഹാന്‍ഡിലാണ്.

അബദ്ധവശാല്‍ ഹാന്‍ഡില്‍ താഴ്ത്താനുള്ള ബട്ടണ്‍ അമര്‍ത്താതിരിക്കാന്‍ ഹാന്‍ഡിലിന്റെ മുകളില്‍ ഇരുവശത്തുമാണ് ബട്ടനുകള്‍ നല്‍കിയിരിക്കുന്നത്. വിശാലമായ ഉള്‍ഭാഗത്ത് ഷൂ പൗച്ച്, ടോയ്‌ലറ്റ് കിറ്റ്, രഹസ്യ അറ എന്നിവയുമുണ്ട്. ഭാരവും കുറവാണ്. അഞ്ച് വര്‍ഷത്തെ വാറന്റി നിര്‍മ്മാതാക്കള്‍ നല്‍കുന്നുണ്ട്. കാര്‍ബണ്‍ ബ്ലാക്ക്, യൂറോപ്യന്‍ ബ്ലൂ എന്നീ നിറങ്ങളില്‍ ക്രെസ്റ്റ് സ്‌ട്രോളി കെയ്‌സ് ലഭിക്കും.