ബിഗ്ബസാർ ഹൈപ്പർമാർക്കറ്റ് കോട്ടയത്ത്

Posted on: July 17, 2018

കോട്ടയം : ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ബിഗ്ബസാർ കേരളത്തിലെ പത്താമത്തെ ഹൈപ്പർമാർക്കറ്റ് അക്ഷരനഗരിയായ കോട്ടയത്ത് തുറന്നു. നാലു നിലകളിലായി 34,588 ചതുരശ്ര അടി വിസ്തൃതിലുള്ള മാർക്കറ്റിൽ പലചരക്ക്, പച്ചക്കറി, പഴങ്ങൾ, വീട്ടുപകരണങ്ങൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും വേണ്ടിയുള്ള നൂതന ഫാഷൻ വസ്ത്രങ്ങൾ തുടങ്ങി കളിപ്പാട്ടങ്ങൾ തുടങ്ങിയവ ലഭ്യമാണ്.

താഴെ നിലയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ബ്രാൻഡഡ് വസ്ത്രശേഖരങ്ങളാണുള്ളത്. ഓന്നം നിലയിൽ പുരുഷന്മാർക്കായുള്ള രാജ്യാന്തര ബ്രാൻഡുകളുടെ തുണിത്തരങ്ങളും രണ്ടാം നിലയിൽ ഗാർഹികോപകരണങ്ഹളും വീടിനാവശ്യമായ അലങ്കാരവസ്തുക്കളും മറ്റുമാണുള്ളത്. പഴം, പച്ചക്കറി, ബേക്കറി തുടങ്ങിയവക്കായി ഒരുക്കിയിരിക്കുന്നു.

1500 തരം നിത്യോപയോഗ സാധനങ്ങൾക്ക് എല്ലാ ദിവസവും വിലക്കുറവ് ബിഗ്ബസാർ വാഗ്ദാനം ചെയ്യുന്നു. ബുധനാഴ്ച ബസാർ, പൊതു അവധി ദിനങ്ങൾ എന്നിവയിൽ സ്‌പെഷ്യൽ ഓഫർ വിലക്കുറവ് ലഭ്യമാണെ് ബിഗ് ബസാർ ദക്ഷിണമേഖലാ സിഇഒ വെങ്കടേഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാധനങ്ങളുടെ സ്റ്റോക്കുൾപ്പെടെ 10 കോടിയാണ് കോട്ടയം ബിഗ് ബസാറിനായി നിക്ഷേപിച്ചിരിക്കുന്നതെ് അദേഹം പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ഡോ. പി. ആർ. സോന, വൈസ് ചെയർപേഴ്‌സൺ ബിന്ദു സന്തോഷ് കുമാർ, നഗരസഭാ കൗൺസിലർമാരായ എം. പി. സന്തോഷ് കുമാർ, ജി.ഗോപകുമാർ, ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

TAGS: Big Bazar |