എയർ പ്യൂരിഫയറുകളുടെ പുതിയ ശ്രേണിയുമായി കാഫ്

Posted on: February 20, 2018

കൊച്ചി : പ്രമുഖ ഗൃഹോപകരണ ബ്രാൻഡായ കാഫ് എയർ പ്യൂരിഫയറുകളുടെ പുതിയ ശ്രേണി അവതരിപ്പിച്ചു. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ സവിശേഷതകളും സാങ്കേതിക വിദ്യകളുമാണ് പുതിയ ഉത്പന്നത്തിന് ഉപയോഗിച്ചിരിക്കുന്നത്. വില 4,990 രൂപ മുതൽ 32,990 രൂപവരെ. ഓരോ മുറികൾക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് വ്യത്യസ്തമാണ് ഇവയെല്ലാം.

360 ഡിഗ്രി വായു ശുദ്ധീകരണ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാൽ 90 ശതമാനവും പൊടി കൂമ്പാരം, പൂപ്പൽ തുടങ്ങിയവ നീക്കം ചെയ്യുമെന്ന് ഉറപ്പാക്കുന്നു. ആവശ്യമനുസരിച്ച് തനിയെ പ്രവർത്തനം നിർത്തുന്ന ഉപകരണം കൂടുതൽ ഊർജക്ഷമവുമാണ്. കുട്ടികൾക്ക് അപകടം പറ്റാത്ത രീതിയിൽ ചൈൽഡ് ലോക്ക് സംവിധാനവും ഇവയിലുണ്ട്. 270 മുതൽ 810 ചതുരശ്ര അടിവരെയുള്ള സ്ഥലത്ത് ഇവയുടെ പ്രവർത്തന ഫലം അനുഭവിക്കാം. ഓരോ ഉപകരണത്തിന്റെയും ഭാരം 4.8 കിലോഗ്രാം മുതൽ 10 കിലോഗ്രാം വരെയാണ്. മണിക്കൂറിൽ 180 എം3 മുതൽ 350 എം3 വരെയാണ് വൈദ്യുതി ഉപയോഗം.

സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾക്കനസരിച്ചുള്ള എയർ പ്യൂരിഫയറുകളാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും കാഫ് അപ്ലയൻസസ് മാനേജിംഗ് ഡയറക്ടർ ദീപക് ആനന്ദ് പറഞ്ഞു.