ഗോദ്‌റെജ് എഡ്ജ് ഡ്യൂവോ സിംഗിൾ ഡോർ റഫ്രിജറേറ്റർ

Posted on: January 17, 2018

കൊച്ചി : ഗോദ്‌റെജ് അപ്ലയൻസസ് പച്ചക്കറിക്കായി പ്രത്യേക ഡ്രോയറുള്ള ഇന്ത്യയിലെ ആദ്യത്തെ സിംഗിൾ ഡോർ റഫ്രിജറേറ്റർ ഗോദ്‌റെജ് എഡ്ജ് ഡ്യൂവോ അവതരിപ്പിച്ചു. ഇന്ത്യക്കാർ ഒരു ദിവസം ശരാശരി 10 തവണയെങ്കിലും റഫ്രിജറേറ്ററിന്റെ ഡോർ തുറക്കുന്നുണ്ടെന്ന് ഗോദ്‌റെജ് നടത്തിയ സർവേയിൽ കണ്ടെത്തി. അതിൽ തന്നെ പച്ചക്കറി വിഭാഗത്തിലെ ആവശ്യങ്ങൾക്കായാണ് 40 ശതമാനം സമയവും ഉപയോഗിക്കുന്നത്. ഇന്ത്യയിലെ 80 ശതമാനം റഫ്രിജറേറ്ററുകളും നേരിട്ട് കൂളാകുന്ന അല്ലെങ്കിൽ സിംഗിൾ ഡോർ സംവിധാനത്തിൽ ഉള്ളവയാണ്.

ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടാണ് ഗോദ്‌റെജ് അപ്ലയൻസസ് എഡ്ജ് ഡ്യൂവോ അവതരിപ്പിച്ചത്. മുഴുവൻ റഫ്രിജറേറ്ററും തുറക്കാതെ തന്നെ പച്ചക്കറി ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ ഡ്യൂവൽ ഫ്‌ളോ സാങ്കേതിക വിദ്യയാണ് പുതിയ എഡ്ജ് ഡ്യൂവോയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് തണുപ്പ് നഷ്ടമാകൽ 50 ശതമാനം കുറയ്ക്കുന്നു. ഫ്രീസറിലെ എയർ ഫ്‌ളോ തന്നെ പ്രത്യേകമുള്ള പച്ചക്കറി ഡ്രോയർ ഉപയോഗിക്കുന്നതിനാൽ തണുപ്പ് നഷ്ടപ്പെടൽ കുറയ്ക്കുന്നു. ഫ്രിഡ്ജിനുള്ളിലെ സ്ഥലം പരമാവധി ഉപയോഗിക്കാനും സാധിക്കുന്നു.

ഗോദ്‌റെജ് എഡ്ജ് ഡ്യൂവോയിൽ ഒരുപാടു സ്ഥലമുള്ള പച്ചക്കറി ഡ്രോയർ, വലിയ ഫ്രീസർ, പിന്നെ മറ്റു സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലം തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഡോർഷെൽഫിൽ 2.25 ലിറ്റർ കുപ്പിയുടെ സ്ഥലമുണ്ട്. ഒരു ലിറ്ററിന്റെ അഞ്ചു കുപ്പികൾ തണുപ്പിക്കാനും ഇടമുണ്ട്. ഫ്രിഡ്ജിനുള്ളിൽ എൽഇഡി ഏർപ്പെടുത്തിയത് കൂടുതൽ സൗന്ദര്യം നൽകുന്നു. നീല, വൈൻ നിറങ്ങളിൽ ഗോദ്‌റെജ് എഡ്ജ് ഡ്യൂവോ ലഭ്യമാണ്.

ഈ ഫോർ സ്റ്റാർ റഫ്രിജറേറ്ററിന് 10 വർഷത്തെ കംപ്രസർ വാറന്റിയുമുണ്ട്. ഗോദ്‌റെജ് എഡ്ജ് ഡ്യൂവോ സിംഗിൾ ഡോർ ഡിസി റഫ്രിജറേറ്ററിന്റെ വില 23000 മുതൽ 25000 രൂപവരെയാണ്.

ഡയറക്ട് കൂൾ ശ്രേണിയിൽ നൂതനമായ മാറ്റമാണ് ഗോദ്‌റെജ് അവതരിപ്പിച്ചിരിക്കുന്നതെന്നും ഗോദ്‌റെജിന്റെ സിംഗിൾ ഡോർ ഫ്രിഡിജുകളിലെ ആധിപത്യം ഇതുവഴി തുടരുമെന്നും ഗോദ്‌റെജ് അപ്ലയൻസസ് ബിസിനസ് മേധാവിയും ഇവിപിയുമായ കമൽ നന്ദി പറഞ്ഞു.

ഗോദ്‌റെജ് എഡ്ജ് ഡ്യൂവോവിലൂടെ റഫ്രിജറേറ്ററിൽ വിഭാഗത്തിൽ പുതിയൊരു തുടക്കം കുറിക്കുകാണെന്നും 80 ശതമനവും സിംഗിൾ ഡോർ റഫ്രിജറേറ്ററുകൾ വാങ്ങുന്ന ഇന്ത്യയിൽ പുതിയ സാങ്കേതിക വിദ്യയും നൂതനമായ രൂപകൽപ്പനയിലൂടെയും ഗോദ്‌റെജ് എഡ്ജ് ഡ്യൂവോ ഉപഭോക്താക്കൾക്കിടയിൽ വിജയം കൈവരിക്കുമെന്ന് ഉറപ്പുണ്ടെന്ന് പ്രൊഡക്റ്റ് മേധാവി അനുപ് ഭാർഗവ പറഞ്ഞു.