ടൈമെക്‌സ് ബ്ലിങ്ക് ഫിറ്റ്‌നസ് ട്രാക്കർ അവതരിപ്പിച്ചു

Posted on: November 16, 2017

കൊച്ചി : വാച്ച് നിർ്മ്മാതാക്കളായ ടൈമെക്‌സ് ഇന്ത്യയിലെ കൺസ്യൂമർ ടെക്‌നോളജി സ്റ്റാർട്ടപ്പായ ബ്ലിങ്കുമായി ചേർന്ന് ടൈമെക്‌സ് ബ്ലിങ്ക് ഫിറ്റ്‌നസ് ട്രാക്കർ വിപണിയിൽ അവതരിപ്പിച്ചു. സദാ തിരക്കേറിയ ജീവിതമുള്ള സ്‌റ്റൈലിഷായ ഉപഭോക്താക്കൾക്കും വേണ്ടിയുള്ള ആക്ടിവിറ്റി ട്രാക്കറാണ് ടൈമെക്‌സ് ബ്ലിങ്ക്.

ടൈമെക്‌സ് ബ്ലിങ്ക് തിരക്കുപിടിച്ച ജീവിതമുള്ള ആളുകളെ തങ്ങളുടെ ആരോഗ്യം ട്രാക്ക് ചെയ്യാൻ സഹായിക്കാനായി മനോഹരമായി രൂപകല്പ്പന ചെയ്ത ഒരു സ്മാർട്ടായ ഉത്പന്നമാണ്. ഈ ആക്ടിവിറ്റി ട്രാക്കർ നിങ്ങളുടെ ഫോണുമായി ബന്ധിപ്പിക്കാൻ ബ്ലൂടൂത്ത് ഉപയോഗിക്കുകയും, ദിവസം മുഴുവനുമുള്ള പ്രവർത്തനങ്ങളെ ട്രാക്ക് ചെയ്യുകയും ചെയ്യുന്നു. നടപ്പ്, ദൂരം, കലോറി, ഉറക്കം എന്നിവ നിരീക്ഷിക്കും. 10 ദിവസം വരെ ബാറ്ററി ബാക്കപ്പ് നലഭിക്കുകയും ചെയ്യും. ഈ വാച്ചിന്റെ യുഎസ്പിക്ക് ഇൻ്സ്റ്റന്റ് മെയിൽ, എസ്എംഎസ് എന്നിവ അയക്കാനും കഴിവുണ്ട്. വില: ലെതർ സ്‌റ്റൈല്‌സ്  4495 രൂപ. ബ്രേസ്‌ലെറ്റ് സ്‌റ്റൈൽ- 4995 രൂപ.