ഒബ്‌റോൺ മാളിൽ ഹാപ്പി വെനസ്‌ഡേ ഓഫർ

Posted on: November 13, 2017

കൊച്ചി : ഹാപ്പി വെനസ്‌ഡേ ഓഫറുമായി ഒബ്‌റോൺ മാൾ. മാളിലെ ഏതു ഷോപ്പിൽ നിന്നും ബുധനാഴ്ച്ചകളിൽ 2500 രൂപയ്ക്ക് പർച്ചേസ് നടത്തുന്ന ഉപഭോക്താക്കൾക്ക് 500 രൂപയുടെ സമ്മാനകൂപ്പൺ ലഭിക്കും. ഈ കൂപ്പൺ ഉപയോഗിച്ച് യാതൊരു നിബന്ധനകളുമില്ലാതെ ഏതു ഷോപ്പിൽ നിന്നും പർച്ചേസ് നടത്താം. നറുക്കെടുപ്പിലൂടെ സ്മാർട്ട് ഫോൺ സമ്മാന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ബുധനാഴ്ചകളിലെ വാഹന പാർക്കിംഗും സൗജന്യമാണ്. കേരളത്തിന് ആദ്യമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം നൽകിയ ഒബ്‌റോൺ മാളിന്റെ ഈ പദ്ധതി ഡിസംബർ 13 വരെ തുടരുമെന്ന് മാനേജിംഗ് ഡയറക്ടർ എം.എം സുഫൈർ പറഞ്ഞു.

TAGS: Oberon Mall |