എപ്‌സൺ പിക്ചർമേറ്റ് പിഎം 520 കളർ ഇങ്ക്‌ജെറ്റ് പ്രിന്റർ

Posted on: November 12, 2017

കൊച്ചി : ഡിജിറ്റൽ ഇമേജിംഗ് പ്രിന്റിംഗ് സൊലൂഷൻസ് സേവനദാതാക്കളായ എപ്‌സൺ, പിക്ചർമേറ്റ് പിഎം 520 പ്രിന്റർ വിപണിയിൽ ഇറക്കി. പിക്ചർ മേറ്റ് പിഎ 245 ഫോട്ടോ പ്രിന്ററിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്.

5 x 7 ഇഞ്ചുവരെ വലുപ്പത്തിൽ ബോർഡർ രഹിത ഫോട്ടോ പ്രിന്റിങ്ങും എ 5 വലുപ്പത്തിൽ ബോർഡറോടുകൂടിയ പ്രിന്റിങ്ങും ഇതിൽ ലഭിക്കും. കൊണ്ടുനടക്കാനുള്ള സൗകര്യം ഉള്ളതിനാൽ, ഇൻസ്റ്റന്റ് പ്രിന്റുകൾ ആവശ്യമുള്ള ചെറിയ ഫോട്ടോസ്റ്റുഡിയോകൾക്കും വിനോദ സഞ്ചാര ഫോട്ടോഗ്രാഫർമാർക്കും 4 x 6, 5 x 7 എ5 പ്രിന്റുകൾ എടുക്കാം.

വയർലെസ് ഉപകരണമാണിത്. വൈഫൈയും വൈഫൈ ഡയറക്ടും സപ്പോർട്ട് ചെയ്യും. 2.4 ഇഞ്ച് എൽസിഡി സ്‌ക്രീനുള്ള പ്രിന്ററിന് എസ്ഡി കാർഡ് കണക്ടിവിറ്റിയും സപ്പോർട്ട് ചെയ്യും.

തെരഞ്ഞെടുക്കാവുന്ന ബാറ്ററിയും ഒരു വർഷമോ 13,000 പ്രിന്റുകൾ വരെയോ ഉള്ള വാറന്റിയും സഹിതമാണ് പുതിയ പ്രിന്റർ എത്തുന്നത്. 19,999 രൂപയാണ് പിഎം 520 ന്റെ വില. റീഫിൽ കാട്രിഡ്ജിന്റെ 1429 രൂപ.