ആറ്റിറ്റിയൂഡ് ക്ലീയർ പിംപിൾ കൺട്രോൾ ഉത്പന്നങ്ങളുമായി ആംവേ

Posted on: August 28, 2017

കൊച്ചി : ആംവേ ഇന്ത്യ മുഖക്കുരു നിയന്ത്രിക്കുന്നതിനായി ആറ്റിറ്റിയൂഡ് ക്ലീയർ ശ്രേണിയിലുള്ള ഉത്പന്നങ്ങൾ പുറത്തിറക്കി. ആംവേയുടെ ആറ്റിറ്റിയൂഡ് ബ്രാൻഡിലുള്ള ആറ്റിറ്റിയൂഡ് ക്ലീയർ ആക്ടീവ് പിംപിൾ കൺട്രോൾ ഫേസ് വാഷ്, ആറ്റിറ്റിയുഡ് ക്ലിയർ ആക്ടീവ് സ്‌പോട്ട് കറക്ടർ തുടങ്ങിയ ഉത്പന്നങ്ങൾ 349 രൂപ മുതൽ ലഭ്യമാണ്.

പുതിയ ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ആംവേ വിതരണക്കാർക്കുവേണ്ടി വിദഗ്ദ്ധരായ ഡർമറ്റോളജിസ്റ്റുകളുടെ സാന്നിദ്ധ്യത്തിൽ ബോധവത്ക്കരണ ക്ലാസ്സുകൾ നടത്തി വരികയാണ്. ഇതോടനുബന്ധിച്ച് പ്രശസ്ത നാച്ചുറോപ്പതി വിദഗ്ദ്ധൻ ഡോ. ആസാദ് ബോസ് കൊച്ചിയിൽ നൂറോളം ആംവേ വിതരണക്കാർക്കായി ക്ലാസ് സംഘടിപ്പിച്ചു.

ആംവേ ഇന്ത്യ നടത്തിയ ഗവേഷണങ്ങളാണ് പുതിയ ഉത്പന്നങ്ങളിലേക്ക് വഴിതെളിച്ചതെന്നും കമ്പനിയുടെ ബ്യൂട്ടി ആൻഡ് പേഴ്‌സണൽ കെയർ മേധാവി അനീഷ ശർമ്മ പറഞ്ഞു. ഇന്ത്യൻ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ രീതിയിലാണ് ആറ്റിറ്റിയൂഡ് ക്ലിയർ ആക്ടീവ് ഉത്പന്നങ്ങൾ നിർമമിച്ചിട്ടുള്ളത്. ഇന്ത്യയിൽ ഇപ്പോൾ പുറത്തിറക്കിയിട്ടുള്ള ഈ പുതിയ ഉൽപ്പന്നങ്ങൾ തങ്ങൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും അനീഷ പറഞ്ഞു.

TAGS: Amway | Amway India |