ഐ-വാഷ് സാങ്കേതിക വിദ്യയുമായി ഗോദ്‌റേജ് വാഷിംഗ് മെഷീൻ ശ്രേണി

Posted on: November 25, 2016

godrej-logo-big

കൊച്ചി : ഗോദ്‌റേജ് അപ്ലയൻസസ് പുതിയ ഐ-വാഷ് സാങ്കേതികവിദ്യയുമായി ഇയോൺ ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ അവതരിപ്പിച്ചു. പുതിയ വാഷിംഗ് മെഷീൻ 6.5 കിലോഗ്രാം ശേഷിയും ആകർഷകമായ ഗ്രാഫൈറ്റ് ഗ്രേ നിറത്തിലുമാണ്. മെമ്മറി ബാക്ക് അപ്പോടു കൂടിയ ഓട്ടോ റീ സ്റ്റാർട്ട്, അഞ്ച് വാഷ് പ്രോഗ്രാമുകൾ, നാല് വാട്ടർ ലെവലുകൾ, പോറലുകൾ ഏൽക്കാത്ത ഗ്ലാസ് ലിഡുകൾ. ചൈൽഡ് ലോക്ക്, അഞ്ചു വർഷ മോട്ടോർ വാറണ്ടി, രണ്ടു വർഷ സമ്പൂർണ വാറണ്ടി എന്നിവയും ഗോദ്‌റെജ് വാഗ്ദാനം ചെയ്യുന്നു.

ഒറ്റ ബട്ടൺ അമർത്തുമ്പോൾ തന്നെ വസ്ത്രങ്ങൾ മുക്കി വെക്കുകയും കഴുകുകയും ഉണക്കുകയും എല്ലാം ചെയ്യേണ്ട സമയം സ്വയം കണക്കാക്കുന്നതാണ് ഐ-വാഷ് സാങ്കേതിക വിദ്യ. അലക്കേണ്ട സമയവും ജലത്തിന്റെ നിലയുമെല്ലാം കണക്കാക്കും.

പുതിയ ഐ-വാഷ് സാങ്കേതികവിദ്യ ഉയർന്ന ഗുണനിലവാരം കാത്തു സൂക്ഷിക്കുന്നതും ജനങ്ങളുടെ പിന്തുണ പിടിച്ചു പറ്റുന്നതുമായിരിക്കുമെന്ന് ഗോദ്‌റേജ് അപ്ലയൻസസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ കമൽ നന്ദി ചൂണ്ടിക്കാട്ടി. പുതിയ വാഷിംഗ് മെഷീന്റെ വില 19,400 രൂപ.