ദീപാവലി ആഘോഷിക്കാൻ തനിഷ്‌ക്കിന്റെ ശുഭം ശ്രേണി

Posted on: October 7, 2016

tanishq-shubham-collection

കൊച്ചി : ജ്വല്ലറി ബ്രാൻഡായ തനിഷ്‌ക് ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ആകർഷകമായ സ്വർണാഭരണങ്ങളുടെ നിരയായ ശുഭം അവതരിപ്പിച്ചു.ട്രെഡിഷണൽ ഡിസൈനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്ന ശുഭം ശ്രേണിയിലുള്ള ആഭരണങ്ങൾ ഇന്ത്യൻ ക്ഷേത്ര പാരമ്പര്യവും പുതുമയും സൂചിപ്പിക്കുന്നതാണ്.

മാലകൾ, നെക്‌ലെസുകൾ, കമ്മലുകൾ, പെൻഡന്റുകൾ, വളകൾ, ജിമിക്കികൾ തുടങ്ങി ഒട്ടനവധി ആഭരണങ്ങളുടെ 100 ൽ അധികം വൈവിധ്യമാർന്ന ഡിസൈനുകളാണ് ശുഭം ശ്രേണിയിലുള്ളത്. കൂടാതെ സ്വർണാഭരണങ്ങൾക്കും ഡയമണ്ട് ആഭരണങ്ങൾക്കും പണിക്കൂലിയിൽ 25 ശതമാനം വരെ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.