ആംവേ നവീകരിച്ച നാല് സൗന്ദര്യസംരക്ഷണ ഉത്പന്നങ്ങൾ പുറത്തിറക്കി

Posted on: September 1, 2016

Amway-Attitude-skincare-ran

കൊച്ചി : ആംവേ ഇന്ത്യ നാല് സൗന്ദര്യസംരക്ഷണ ഉത്പന്നങ്ങൾ നവീകരിച്ച ഫോർമുലയിൽ പുറത്തിറക്കി. ആറ്റിറ്റിയൂഡ് ശ്രേണിയിലുള്ള ഫേസ്‌വാഷ്, മോയിസ്ചറൈസർ, ഹാൻഡ് ആൻഡ് ബോഡി ക്രീം, ഫൂട്ട് ക്രീം എന്നിവയാണ് ഓണക്കാലത്ത് കേരള വിപണിയിലിറക്കിയിട്ടുള്ളത്.

വൈറ്റമിൻ, പ്രകൃതിദത്തമായ പഴങ്ങളുടെസത്തുകൾ തുടങ്ങയിവയുടെ പുതിയ മിശ്രണം മൂന്നിരട്ടി ഫലം ചെയ്യുമെന്നാണ് തങ്ങളുടെ പരീക്ഷണങ്ങൾ തെളിയിക്കുന്നതെന്ന് ചീഫ് മാർക്കറ്റിംഗ് മാനേജർ സുന്ദീപ് ഷാ പറഞ്ഞു. കിവി, മുന്തിരി സത്തുകൾ കൊണ്ടുള്ള പുതിയ ഉത്പന്നങ്ങൾ വരണ്ട ചർമ്മത്തിനും, എണ്ണമയമുള്ള ചർമ്മത്തിനുമായി പ്രത്യേകം വിപണിയിൽ എത്തിച്ചിട്ടുണ്ട്. ആന്റിഓക്‌സിഡന്റ് ആയ വൈറ്റമിൻ എ’, ഇ എന്നിവ മുഖകാന്തി ദീർഘനേരം നിലനിർത്തും. ആപ്പിൾ, ഓറഞ്ച്, ആൽമണ്ട് തുടങ്ങിയവയും പുതിയ ഫോർമുലയിലെ ഘടകങ്ങളാണ്.

ഫേസ്‌വാഷിന് 100 എം.എൽ. 325 രൂപയും, മോയിസ്ചറൈസർ 45 ഗ്രാമിന് 599 രൂപയുമാണ് വില. ഹാൻഡ് ആൻഡ് ബോഡി ക്രീം, ഫൂട്ട് ക്രീം തുടങ്ങിയവ 100 എം.എൽ. പായ്ക്കറ്റിന് 370 രൂപയാണ് വില.