വോഡഫോൺ കണക്ഷനുകൾക്ക് ഇ- കെ വൈ സി

Posted on: August 25, 2016

Vodafone-Store-Big

കൊച്ചി : വോഡഫോൺ കണക്ഷനുകൾക്കായി ആധാർ നമ്പർ നിർബന്ധമാക്കി. ഇതോടൊപ്പം ഉപഭോക്താവിന്റെ വിരലടയാളം കൂടി നൽകിയാൽ കെ വൈ സി മാനദണ്ഡങ്ങൾ പൂർത്തിയാക്കാനാവും. പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് കണക്ഷനുകൾക്ക് ഇതു ബാധകമാണ്.

പേപ്പർ രഹിത പ്രക്രിയയിലേക്കു മുന്നേറാൻ സഹായിക്കുന്ന ഇ-കെ വൈ സി ഉപഭോക്താക്കൾക്കു ലഭ്യമാക്കാനാവുന്നതിൽ ഏറെ ആഹ്ലാദമുണ്ടെന്ന് വോഡഫോൺ ഇന്ത്യയുടെ കൊമേഴ്‌സ്യൽ ഡയറക്ടർ സന്ദീപ് കടാരിയ പറഞ്ഞു.

ഇ – കെ വൈ സി ഉപയോഗിച്ച് ആക്ടിവേഷൻ നടത്താൻ ചെറുകിട കച്ചവടക്കാരെ സഹായിക്കുന്ന പ്രത്യേക ആപ്പും വോഡഫോൺ ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 2016 സെപ്റ്റംബർ മുതൽ പേപ്പർ രഹിത വലിഡേഷനും ആക്ടിവേഷനുമുള്ള സൗകര്യം രാജ്യത്തെ വോഡഫോൺ ബ്രാൻഡ് സ്‌റ്റോറുകളിലും, ഔട്ട്‌ലെറ്റുകളിലും ഇതു ഘട്ടം ഘട്ടമായി നടപ്പാക്കും.

TAGS: Vodafone |