ഓട്ടം വിന്റർ കളക്ഷനുമായി ആമസോൺ

Posted on: August 25, 2016

Amazon-Logo-Big

കൊച്ചി : ആമസോൺ ഓൺലൈൻ സ്റ്റോറിൽ മുൻ നിര ബ്രാൻഡുകളുടെ ഓട്ടം വിന്റർ 2016 ശേഖരം അവതരിപ്പിച്ചു. അഡിഡാസ്, അലൻസോളി, ആരോ, ബ്ലാക്ക്‌ബെറിസ്, കെമിസ്ട്രി, ഫ്‌ളൈയിംഗ് മെഷീൻ, ലിവൈസ് തുടങ്ങിയ 40 മുൻ നിര ബ്രാൻഡുകളാണ് ആമസോൺ ഫാഷൻ സ്റ്റോറിൽ ലഭ്യമാക്കിയിരിക്കുന്നത്. കൂടാതെ പീറ്റർ ഇംഗ്ലണ്ട്, റെയിൻ & റെയിൻബോ, റെയ്മണ്ട്, യുഎസ് പോളോ കിഡ്‌സ് തുടങ്ങിയ ബ്രാൻഡുകൾ ആദ്യമായിട്ടാണ് ആമസോൺ ഫാഷനിൽ ഓട്ടം വിന്റർ കളക്ഷൻ നിരയിൽ അണിനിരത്തുന്നത്.

സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരുപോലെ ഇണങ്ങുന്ന ആയിരത്തിലധികം സ്‌റ്റൈലുകളിലുള്ള ഫോർമൽസ്, കാഷ്വൽസ്, പാദരക്ഷകൾ എന്നിവയ്ക്കു പുറമെ കുട്ടികൾക്കുള്ള ഷൂസുകൾ, വസ്ത്രങ്ങൾ എന്നിവയും ആമസോൺ ഫാഷൻ സ്റ്റോറിൽ ലഭ്യമാണ്.

TAGS: Amazon |